Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂർ: ദുൽക്കർ സൽമാൻ അഭിനയിക്കുന്ന ഹിന്ദി ചിത്രത്തിന്റെ കൊരട്ടിയിലെ ലൊക്കേഷനിൽ നിന്നും നിയമവിരുദ്ധമായി വാടകയ്‌ക്കെടുത്ത രണ്ടു കാരവാനുകളും പോലീസ് പിടിസിച്ചെടുത്തു. ദുൽക്കർ സൽമാനും ഇർഫാൻ ഖാനും മുഖ്യവേഷത്തിലഭിനയിക്കുന്ന ചിത്രത്തിന്റെ ഈ ലൊക്കേഷനിൽ നിർമാതാക്കൾ ഇവർക്കായി എത്തിച്ച കാരവാനുകളാണ് പിടിക്കപ്പെട്ടത്.
33000 രൂപ നികുതിയും 8000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പോലീസ് ലൊക്കേഷനിൽ നടത്തിയ പരിശോധനയിലായിരുന്നു ഈ കണ്ടെത്തൽ. സ്വകാര്യ വാഹനങ്ങൾ ഇത്തരത്തിൽ വാടകയ്ക്ക് നൽകിയതിനെ തുടർന്നാണ് പിടിച്ചെടുത്തതും പിഴ ചുമത്തിയതും.
രണ്ടു വാഹനങ്ങളിൽ ഒരെണ്ണം തമിഴ്നാട് രജിസ്ട്രേഷനിലുള്ളതാണ്. ഇതിനാണ് കൂടുതൽ പിഴ ലഭിച്ചത്. 33000 രൂപ നികുതിയും 4000 രൂപ പിഴയും ഈ വാഹനത്തിനു മാത്രം ഈടാക്കി. രണ്ടാമത്തെ വാഹനത്തിനു 4000 രൂപ പിഴയും ഇട്ടു. രണ്ടു മാസം മുമ്പ് കൊച്ചിയിൽ വെച്ച് ഇതേ വാഹനത്തിനു പിഴ ലഭിച്ചിരുന്നു. തൃശ്ശൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എ.എം. സിദ്ദിഖ്, ബിനോയ് വര്‍ഗീസ് എന്നിവരാണ് വാഹനങ്ങള്‍ കസ്റ്റഡിയിൽ എടുത്തത്.
Leave a Reply