Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലഖ്നൌ: ദുര്‍ഗ ശക്തി നാഗ്പാലിന്റെ സസ്‌പെന്‍ഷന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഗൗതം ബുദ്ധ് നഗര്‍ എ.ഡി.എം ആയിരുന്ന ദുര്‍ഗ ശക്തി നാഗ്പാലിന്റെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്.ദുര്‍ഗ ശക്തി നാഗ്പാല്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്. ദുര്‍ഗയുടെ സസ്പെന്‍ഷന്‍ യു.പി രാഷ്ട്രീയത്തിലും ദേശീയരാഷ്ട്രീയത്തിലും വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.2009 ബാച്ച് ഓഫീസറായ ദുര്‍ഗയെ ഗൗതം ബുദ്ധ് നഗര്‍ എസ് ഡി എം ആയിരിക്കെ ഇക്കഴിഞ്ഞ ജൂലൈ 28 നാണ് സസ്‌പെന്റ് ചെയ്തത്.സര്‍ക്കാര്‍ സ്ഥലത്ത് നിര്‍മാണത്തിലിരുന്ന മുസ്ലീം പള്ളിയുടെ ഭിത്തി തകര്‍ത്തതിന്റെ പേരിലാണ് ദുര്‍ഗ ശക്തി നാഗ്പാലിനെ സസ്പെന്‍ഡ് ചെയ്തത്.സാമുദായിക സംഘര്‍ഷത്തിന് ഇടയാക്കുന്ന സാഹചര്യം സൃഷ്ടിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ ദുര്‍ഗ മണല്‍ മാഫിയക്കെതിരെ സ്വീകരിച്ച നടപടിയെ തുടര്‍ന്നാണ് സസ്പെന്ഷന്‍ എന്ന വിമര്‍ശനം ശക്തമായിരുന്നു. ദുര്‍ഗ ശക്തി നാഗ്പാലിനെ സസ്പെന്റ് ചെയ്ത നടപടിക്കെതിരെ പ്രധാനമന്ത്രിയും, സോണിയ ഗാന്ധിയും രംഗത്തുവന്നിരുന്നു.
Leave a Reply