Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ആനയറയില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യുവാവിനെതിരെ എസ്.ഐ യുടെ മൂന്നാംമുറ പ്രയോഗം .എസ്.ഐ യുവാവിന്റെ ജനനേന്ദ്രിയം പിടിച്ചുടക്കുകയും ചവിട്ടുകയും ലാത്തികൊണ്ട് കുത്തുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ മെഡിക്കല്‍ കോളജ് ടാഗോര്‍ ലെയ്നില്‍ ജയപ്രകാശിനെ (35) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിനെ പ്രാകൃതമായി കൈകാര്യം ചെയ്ത പൂന്തുറ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ സി. വിജയദാസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദേശാനുസരണം ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യനാണ് നടപടി കൈക്കൊണ്ടത്. സിറ്റി പൊലീസ് കമീഷണര്‍ പി. വിജയന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആനയറയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലാസംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനത്തെിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നേരെ ചീമുട്ടയേറും കരിങ്കൊടി പ്രയോഗവുമുണ്ടായ പ്രതിഷേധത്തിനിടയിലാണ് സംഭവം. പ്രതിഷേധിച്ച മറ്റുള്ളവരെ പിടികൂടാനുള്ള ശ്രമം സി.പി.എം നേതാക്കള്‍ ഇടപെട്ട് തടയുകയായിരുന്നു. ശക്തമായ പൊലീസ് വലയം ഭേദിച്ച് മുന്നോട്ട് കയറി ധരിച്ചിരുന്നകറുത്ത ഷര്‍ട്ടൂരി പ്രതിഷേധിച്ച ജയപ്രകാശിനെ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ പിടികൂടുകയായിരുന്നു. ഇതിനിടെ പൊലീസുകാരില്‍ ചിലര്‍ ഇയാളെ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്നാണ് എസ്.ഐ വിജയദാസ് ജയപ്രകാശിന് നേരെ മൂന്നാംമുറ പ്രയോഗിച്ചത്.ജയപ്രകാശിന്‍െറ ജനനേന്ദ്രിയത്തില്‍ പലകുറി ഷൂസിട്ട കാലുകൊണ്ട് തൊഴിച്ചശേഷം കൈകൊണ്ട് ജനനേന്ദ്രിയം പിടിച്ചുടക്കുകയുമായിരുന്നു. ലാത്തി കൊണ്ടുള്ള കുത്തും യുവാവിന് ഏല്‍ക്കേണ്ടിവന്നു. എസ്.ഐ പരാക്രമം കാട്ടുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു.ജോലി ചെയ്തിരുന്ന സ്റ്റേഷനുകളിലെല്ലാം ആരോപണവിധേയനാണ് വിജയദാസ്. കോവളം സ്വദേശിയായ വിജയദാസ് പൂന്തുറ സ്റ്റേഷനില്‍ എത്തിയിട്ട് ഒരുവര്‍ഷത്തോളമായി.യുവാവിന് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ പൂന്തുറ പൊലീസ് സ്റ്റേഷന്‍, എസ്.ഐയുടെ കോവളത്തെ വീട്, സെക്രട്ടേറിയറ്റ്, മെഡിക്കല്‍കോളജ് പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് മാര്‍ച്ച് നടത്തി.
Leave a Reply