Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:53 am

Menu

Published on June 18, 2013 at 8:02 am

കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘഷം

dyfi-collectorate-march

സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളെ സംരക്ഷിച്ച മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.ആക്രമിക്കപ്പെട്ടിട്ടും പൊലീസ് അനങ്ങാതിരുന്നതിനാല്‍ കൂടുതല്‍ പ്രശ്നങ്ങലുണ്ടായില്ല .ഡി.വൈ.എഫ്.ഐ നേതാക്കള്‍ അണികളെ പിന്തിരിപ്പിച്ഛതിനാല്‍ പരിക്കേറ്റ പൊലീസുകാരുടെ എണ്ണം കുറഞ്ഞു.കരിങ്കല്ലുകളും കുറുവടികളും ഉപയോഗിച്ച് ആക്രമിക്കപ്പെട്ട പോലീസുകാരുടെ ഹെല്‍മറ്റ് ഛിന്നഭിന്നമായി.ആറ് പൊലീസുകാര്‍ക്കും കല്ളെറിയുന്നതിനിടെ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട് .ജലപീരങ്കി, ബാരിക്കേഡ്, ടിയര്‍ ഗ്യാസ് തുടങ്ങി സര്‍വസന്നാഹങ്ങളുമായി നിലയുറപ്പിച്ച പൊലീസിന് മുകളില്‍നിന്നുള്ള നിര്‍ദേശപ്രകാരം നിന്നിടത്തുനിന്ന് അനങ്ങാനായില്ല.കലക്ടറേറ്റിന്‍െറ പ്രധാന ഗേറ്റിനു മുന്നില്‍ അക്രമം നടക്കുന്നതിനിടെ ഒരു സംഘം താഴെ സിവില്‍ സ്റ്റേഷന്‍ ഗേറ്റിനു മുന്നിലും അക്രമം അഴിച്ചുവിട്ടു.ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എന്‍. രാജേഷ്, പ്രസിഡന്‍റ് അശ്വനി ദേവ്, പി.എം. ആതിര, കെ. സിനി, എസ്.കെ. സജേഷ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Loading...

Leave a Reply

Your email address will not be published.

More News