Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണൂര്‍: സരിതയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എ.പി അബ്ദുള്ളക്കുട്ടി എംഎല്‍എയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. കണ്ണൂരിലെ ഒരു ഹോട്ടലിലാണ് അബ്ദുള്ളക്കുട്ടിയെ തടഞ്ഞ് വച്ചത്. ഡിസിസി യോഗത്തിനെത്തിയപ്പോഴാണ് സംഭവം.ഡിവൈഎഫ്ഐയുടെ ഉപരോധം സംഘര്‍ഷത്തിന് വഴിവച്ചു. പിടിവലിക്കിടെ അബ്ദുള്ളക്കുട്ടി താഴെ വീണു. അബ്ദുള്ളക്കുട്ടിയെ രക്ഷിക്കാനെത്തിയ പോലീസിനേയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു.അബ്ദുള്ളക്കുട്ടിയെ അറസ്റ്റ് ചെയ്യണമെന്നും അബ്ദുള്ളക്കുട്ടി എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്നുമായിരുന്നു ഡി.വൈ. എഫ്. ഐ. പ്രവര്‍ത്തകരുടെ ആവശ്യം.സരിതയുടെ കേസില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ അബ്ദുള്ളക്കുട്ടി ഒളിവിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇക്കാര്യം പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മാര്‍ച്ച് 12 ന് രാവിലെ മുതല്‍ തന്നെ അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിന്‍റേയും യുഡിഎഫിന്‍റേയും പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. രാവിലെ യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തതിന് ശേഷമാണ് അബ്ദുള്ളക്കുട്ടി ഡിസിസി യോഗത്തില്‍ പങ്കെടുക്കാന്‍ ഹോട്ടലിലെത്തിയത്. അബ്ദുള്ളക്കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഇരുപതോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് തടഞ്ഞുവച്ചത്. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലീസ് പാടുപെട്ടു. ഒടുവില്‍ കണ്ണൂര്‍ ഡി.വൈ.എസ് .പി യുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് എത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
Leave a Reply