Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:27 am

Menu

Published on May 3, 2014 at 11:08 am

അഫ്ഗാനിസ്ഥാനില്‍ മണ്ണിടിച്ചല്‍;500 മരണം ,2000ത്തോളം പേരെ കാണാതായി

earthquakes-in-afghanistan

കാബൂള്‍:അഫ്ഗാനിസ്ഥാനിലെ ഹോബോ ബാരിക്കില്‍ ശക്തമായ മണ്ണിടിച്ചിലില്‍ 500ഓളം പേർ  മരിച്ചു.രണ്ടായിരത്തോളംപേരെ കാണാതായി.നിരവധി ഗ്രാമങ്ങള്‍ മണ്ണിനടിയിലാണ്.ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് ദുരന്തമുണ്ടായത്.വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായതും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. റോഡുകളും പാലങ്ങളും തകര്‍ന്നതും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ പ്രതിബന്ധമുണ്ടാക്കുന്നു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചനകള്‍.മണ്ണിടിച്ചിലില്‍ 250ഓളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 700ഓളം കുടുംബങ്ങളെ രക്ഷിച്ചെന്ന് സൈന്യം അറിയിച്ചു.അതേസമയം വടക്കന്‍ അഫ്ഗാനിസ്താന്റെ മറ്റുഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കം 67,000 പേരെ ബാധിച്ചിട്ടുണ്ട്.ദുരന്തത്തില്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയും ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍കലും അനുശോചിച്ചു.രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനും കര്‍സായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനും കര്‍സായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. – See more at: http://pathramonline.com/?p=11112#sthash.4h2a8DwC.dpuf
രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനും കര്‍സായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. – See more at: http://pathramonline.com/?p=11112#sthash.4h2a8DwC.dpuf

Loading...

Leave a Reply

Your email address will not be published.

More News