Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:29 pm

Menu

Published on June 9, 2019 at 9:00 am

ഈന്തപ്പഴം കഴിക്കൂ.. ഗുണങ്ങൾ ഏറെ !!

eat-dates-and-see-changes-for-skin-and-health

ആരോഗ്യത്തിനു സഹായിക്കുന്നവയില്‍ ഡ്രൈ നട്‌സ് ആന്റ് ഫ്രൂട്‌സ് ഏറെ ഗുണം നല്‍കുന്നവയാണ്. പല തരം പോഷകങ്ങളുടേയും വൈറ്റമിനുകളുടേയുമെല്ലാം കലവറയാണ് ഇവ പലതും. ഡ്രൈ ഫ്രൂട്‌സില്‍ തന്നെ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയ ഒന്നാണ് ഈന്തപ്പഴം അഥവാ ഡേറ്റ്‌സ്. ഏതു പ്രായത്തിലുള്ളവര്‍ക്കും ഏതു രോഗമുള്ളവര്‍ക്കും ധൈര്യമായി കഴിയ്ക്കാവുന്ന ഒന്നാണിത്.

ഈന്തപ്പഴം ശരീരത്തിനു മാത്രമല്ല, ചര്‍മത്തിനും ഏറെ നല്ലതാണ്. ഇതു കഴിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ ചര്‍മത്തിനും ലഭ്യമാകുമെന്നു ചുരുക്കം. ഈന്തപ്പഴം ദിവസവും അടുപ്പിച്ച് ഒരു മാസം കഴിച്ചു നോക്കൂ, ഇതു വരുത്തുന്ന ആരോഗ്യ, ചര്‍മ പരമായ ഗുണങ്ങളെക്കുറിച്ചറിയൂ,

ചര്‍മത്തിന് ഇലാസ്റ്റിസിറ്റി

ഈന്തപ്പഴത്തില്‍ വൈറ്റമിന്‍ സി, ഡി എന്നിവ ധാരാളമുണ്ട്. ഇത് ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്നു. ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതെ കാക്കുന്നു. ചര്‍മ കോശങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു.
ചര്‍മത്തിനു ചുളിവു വരാതെ സൂക്ഷിയ്ക്കുന്നതു കൊണ്ടും ചര്‍മത്തിലെ ഇലാസ്റ്റിസിറ്റി കാത്തു സൂക്ഷിയ്ക്കുന്നതു കൊണ്ടും ചര്‍മത്തിന് ആന്റി ഏജിംഗ് ഗുണം നല്‍കാന്‍ ഇത് ഏറെ നല്ലതാണ്. ഇത് ചര്‍മത്തില്‍ മെലാനിന്‍ അടിഞ്ഞു കൂടാതെ സൂക്ഷിയ്ക്കുന്നു. ഇതു നിറം നല്‍കാനും നല്ലതാണ്.

ഹോര്‍മോണുകള്‍

ചര്‍മ സൗന്ദര്യത്തിലും ആരോഗ്യത്തിലും ഹോര്‍മോണുകള്‍ പ്രധാനപ്പെട്ട പങ്കു വഹിയ്ക്കുന്നുണ്ട്. ഇത് ചര്‍മത്തിന് പ്രായമേറുന്നതു തടയാന്‍ സഹായിക്കുന്നു. ഇതിലെ ഫൈറ്റോ ഹോര്‍മോണുകള്‍ പ്രായം തോന്നിപ്പിയ്ക്കുന്നതു തടയാനും മുഖത്തു ചുളിവുകള്‍ വീഴുന്നതു തടയാനും സഹായിക്കുന്നു.

ഹെമറോയ്ഡ്

ഹെമറോയ്ഡ് തടയാനും ഈന്തപ്പഴം ഏറെ നല്ലതാണ്. ഇതിലെ നാരുകളാണ് ഇതിനു സഹായിക്കുന്നത്. ഹെമറോയ്ഡുകള്‍ പ്രത്യേകിച്ചും ഗര്‍ഭ കാലത്ത് സാധാരണയാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് ഈന്തപ്പഴം കഴിയ്ക്കുന്നത്.

ക്യാന്‍സര്‍

ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ക്യാന്‍സര്‍ വരുന്നതു തടയാന്‍ സഹായിക്കും. പ്രത്യേകിച്ചും കുടലിനെ ബാധിയ്ക്കുന്ന കോളന്‍ ക്യാന്‍സര്‍. ശരീരത്തിലെ ടോക്‌സിനുകള്‍ ഒഴിവാക്കുന്നതും ഇതിനുളള നല്ലൊരു വഴിയാണ്.

എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ് ഈന്തപ്പഴം. ഇതിലെ കോപ്പര്‍, മഗ്നീഷ്യം, സെലേനിയം, മാംഗനീസ് എന്നിവ എല്ലു തേയ്മാനം പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ കെ രക്തം കട്ട പിടിയ്ക്കാന്‍ സഹായിക്കുന്ന കൊയാഗുലന്റാണ്. ഇതിനാല്‍ എല്ലുകളുടെ ആരോഗ്യത്തെ കാക്കുന്നു.

ലൈംഗിക ശേഷിയും ശക്തിയും

പുരുഷന്മാര്‍ക്ക് ലൈംഗിക ശേഷിയും ശക്തിയും നല്‍കാന്‍ ഇതു നല്ലതാണ്. പ്രത്യേകിച്ചും ഉദ്ധാരണക്കുറവിനുളള നല്ലൊരു പരിഹാരമാണിത്. ഇത് പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ഗുണം നല്‍കും.

പ്രതിരോധ ശേഷി

ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന നല്ലൊന്നാന്തരം മരുന്നാണ് ഇത്. ഇത് അലര്‍ജി പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയും ചെയ്യും.ദിവസവും രാവിലെ വെറുംവയറ്റില്‍ 2 ഉണങ്ങിയ ഈന്തപ്പഴം കഴിയ്ക്കുന്നത് ആസ്തമയ്ക്കുള്ള നല്ലൊരു പരിഹാരമാണെന്നു വേണം പറയാന്‍.5 ഈന്തപ്പഴം, 5 കുരുമുളക്, ഒരു കഷ്ണം ഇഞ്ചി എന്നിവ പാലിലിട്ടു തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് 1 സ്പൂണ്‍ നെയ്യു ചേര്‍ത്ത് രാത്രി കിടക്കാന്‍ നേരത്തു കുടിയ്ക്കുക. ഇത് കോള്‍ഡിനുള്ള നല്ലൊരു പരിഹാരമാണ്. ഉറക്കവും നല്‍കും.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യത്തിന് ഉത്തമമാണ് ഈന്തപ്പഴം. ഇതിലെ പൊട്ടാസ്യവും ധാതുക്കളും ബിപി കുറയ്ക്കാന്‍ സഹായിക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ഈന്തപ്പഴം സഹായകമാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ആര്‍ട്ടീരിയോ ക്ലീറോസിസ് പോലെയുള്ള പ്രശ്‌നങ്ങള്‍ ചെറുക്കാന്‍ ഉത്തമമാണ്. ഇതിലെ ഐസോ ഫ്‌ളേവനോയ്ഡുകള്‍ കാര്‍ഡിയോ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

Loading...

Leave a Reply

Your email address will not be published.

More News