Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:50 am

Menu

Published on October 11, 2014 at 11:31 am

എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായിരം കവിഞ്ഞു

ebola-death-toll-rises-above-4000

ജനീവ: പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 4,000 കവിഞ്ഞു.  ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. ഏഴു രാജ്യങ്ങളിലായി 8,399 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഗ്വിനിയ, ലൈബീരിയ, സീയേറ ലിയോണെ എന്നിവിടങ്ങളിലാണ് രോഗം ഏറെ ദുരിതം വിതച്ചിരിക്കുന്നത്. നൈജീരിയ, സെനെഗല്‍, സ്‌പെയിന്‍, യു.എസ് എന്നിവിടങ്ങളിലും രോഗ സാന്നിധ്യമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയില്‍ ഒരു മരണം റിപ്പോര്‍ട്ടു ചെയ്തു. സ്‌പെയിനില്‍ ഒരു നഴ്‌സിനും രോഗം ബാധിച്ചിട്ടുണ്ട്.ലൈബീരിയയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 2,316. സീയേറ ലിയോണെയില്‍ 930 പേരും ഗ്വിനിയയില്‍ 778 പേരും ഇതിനകം മരണപ്പെട്ടു. ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരും എബോളയ്ക്ക് കീഴടങ്ങിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി 416 പേശര രോഗം ബാധിച്ചു. 233 പേര്‍ മരണത്തിന് കീഴടങ്ങി.പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ തുടങ്ങിയ രോഗബാധ ഇപ്പോള്‍ യൂറോപ്പിലേക്കും കടന്നിരിക്കുകയാണ്.എബോള വൈറസ് ബാധിച്ച് അമേരിക്കയില്‍ കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ചിരുന്നു. ലൈബീരിയന്‍ സ്വദേശിയായ തോമസ് എറിക് ഡങ്കണ്‍ ആണ് മരിച്ചത്. ബ്രിട്ടനും സ്‌പെയിനിനും പിന്നാലെ കഴിഞ്ഞദിവസം മധ്യയൂറോപ്യന്‍ രാജ്യമായ ചെക്ക് റിപ്പബ്ലിക്കില്‍ ആദ്യരോഗബാധിതനെ കണ്ടെത്തി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിവരിലാണ് യൂറോപ്പില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്.ഓസ്‌ട്രേലിയയിലും ഫ്രാന്‍സിലും ചിലര്‍ക്ക് രോഗം ബാധിച്ചെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തി. എന്നാല്‍ പിന്നീടത് വ്യാജമാണെന്ന് തെളിഞ്ഞു. എബോള എന്ന മാരകരോഗത്തിന് മുമ്പില്‍ ലോകം മുഴുവന്‍ ആശങ്കയിലാണ്. എബോളയുടെ ഭീകരത തങ്ങള്‍ കരുതിയതിനും അപ്പുറമാണെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. എബോള നിയന്ത്രിക്കുന്നതിനായി ലോക രാജ്യങ്ങള്‍ മുന്നോട്ട് വരണമെന്ന് ലോകാരോഗ്യ സംഘടന അഭ്യര്‍ത്ഥിച്ചു.

Loading...

Leave a Reply

Your email address will not be published.

More News