Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: രാജ്യത്തെ 73% സമ്പത്തും ഒരു ശതമാനത്തിനടുത്ത് വരുന്ന ആളുകളുടെ കയ്യില്‍ മാത്രം. സാമ്പത്തിക അസമത്വം രാജ്യത്ത് വര്‍ധിച്ചു വരുന്നതിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് ഏറ്റവും പുതിയ സര്‍വ്വേ പുറത്തു വിടുന്നത്. കഴിഞ്ഞ വര്ഷം രാജ്യം ആര്‍ജിച്ച സമ്പത്തിന്റെ 73 ശതമാനവും വെറും ഒരു ശതമാനം മാത്രം ആളുകളുടെ കയ്യിലാണ് എന്നാണ് രാജ്യാന്തര അവകാശ സംഘടനയായ ‘ഓക്‌സ്ഫാം’ തിങ്കളാഴ്ച പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം 58 ശതമാനം മാത്രമായിരുന്നതാണ് ഇപ്പോള്‍ 73ല്‍ എത്തി നില്‍ക്കുന്നത്.
രാജ്യത്തുള്ള 67 കോടി ദരിദ്രരില്‍ ഒരു ശതമാനം മാത്രമാണ് സാമ്പത്തിക വളര്‍ച്ച ഉണ്ടായതും സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു. ലോക സാമ്ബത്തിക ഫോറം വാര്‍ഷിക സമ്മേളനം ദാവോസില്‍ ചേരുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
ആഗോളതലത്തില്‍ നോക്കുമ്പോള്‍ പണത്തിന്റെ കുമിഞ്ഞുകൂടല്‍ വര്‍ധിച്ചുവരികയാണ്. 82% സമ്പത്തും എത്തിയിരിക്കുന്നത് ഒരു ശതമാനം പേരില്‍ മാത്രമാണ്. എന്നാല്‍ 3.7 ബില്യണ്‍ വരുന്ന ദരിദ്രരുടെ ആസ്തിയില്‍ ഒട്ടും വളര്‍ച്ചയുണ്ടായിട്ടില്ല.
Leave a Reply