Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി : ബോളിവുഡ് താരം ഷാരൂഖ് ഖാന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓഹരി വിൽപനയുമായി ബന്ധപ്പെട്ടാണ് സമൻസ്. ഷാറൂഖ് ഫോറിൻ എക്സ്‍ചേഞ്ച് മാനേജ്മെന്റ് ആക്ട് (എഫ്ഇഎംഎ) ലംഘിച്ചുവെന്നാരോപിച്ചാണ് സമൻസ് വന്നിരിക്കുന്നത്.ഷാരൂഖ് ഖാന്റെയും, നടി ജൂഹി ജൌളയുടേയും ഭര്‍ത്താവ് ജയ് മേത്തയുടേയും ഉടമസ്ഥതയിലുള്ളതാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.തിരക്കായതിനാല്‍ സമന്‍സ് പ്രകാരം ഹാജരാകാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് താരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ മെയ് മാസം തന്നെ ഷാരൂഖിന് നോട്ടീസ് അയച്ചിരുന്നു.
Leave a Reply