Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 10:37 pm

Menu

Published on December 24, 2013 at 10:57 am

ഈജിപ്തില്‍ ബോംബാക്രമണത്തില്‍ 14 മരണം

egypt-car-bomb-at-least-14-killed

കെയ്‌റോ: ഈജിപ്തിലെ മന്‍സൗര നഗരത്തില്‍ സുരക്ഷാസേനയുടെ ആസ്ഥാനമന്ദിരത്തിലുണ്ടായ ബോംബാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു.നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്.പരിക്കേറ്റവരില്‍ ഏതാനും പേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.കൊല്ലപ്പെട്ടവരില്‍ ഏറെ പേരും സുരക്ഷാ ഭടന്‍മാരാണ്.ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.കെട്ടിടത്തില്‍ സ്ഥാപിച്ച മൂന്ന് ബോംബുകളില്‍ രണ്ടെണ്ണമാണ് പൊട്ടിത്തറിച്ചത്.കെട്ടിടത്തിന് സമീപത്തെ ഒരു കാറില്‍ സ്ഥാപിച്ച ബോംബ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍വീര്യമാക്കി.ശക്തമായ സ്ഫോടനത്തില്‍ സമീപത്തെ അഞ്ചുനില കെട്ടിടം പൂര്‍ണമായി തകര്‍ന്നു.നിരവധി വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News