Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 2:36 pm

Menu

Published on April 25, 2014 at 10:23 am

വോട്ടെടുപ്പിനിടെ ജാര്‍ഖണ്ഡില്‍ സ്‌ഫോടനം: എട്ട് പേര്‍ കൊല്ലപ്പെട്ടു

eight-polling-staff-killed-in-blast-in-jharkhand

റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോവാദികള്‍ നടത്തിയ കുഴിബോംബ് ആക്രമണത്തില്‍ അഞ്ച് പോലീസുകാരും മൂന്നു പോളിങ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഒരു അസിസ്റ്റന്റ്‌ ഇൻസ്പെക്ടർ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ധുംക ജില്ലയിലെ ശിക്കാരിപ്പരയില്‍ വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. വോട്ടെടുപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന ബസ്സാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. സ്‌ഫോടനത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. വോട്ടിങ് യന്ത്രങ്ങളുമായി മടങ്ങുംവഴിയാണ് സംഭവം. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ മാവോവാദികള്‍ നേരത്തെ തന്നെ ആഹ്വാനം നല്‍കിയിരുന്നതായി പോലീസ് ഇൻസ്പെക്ടർ ജെനറൽ അനുരാഗ് ഗുപ്ത അറിയിച്ചു. പോളിങ് ഉദ്യോഗസ്ഥരോട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള യാത്ര ഒഴിവാക്കണമെന്ന മുന്നറിയിപ്പും മാവോവാദികള്‍ നല്‍കിയിരുന്നു. ധുംക വിമാനത്താവളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ഹെലിക്കോപ്ടറുകള്‍ തയാറാക്കിനിര്‍ത്തിയിരുന്നെങ്കിലും ഇരുട്ടായതിനാല്‍ പറക്കാന്‍ കഴിഞ്ഞില്ല.

Loading...

Leave a Reply

Your email address will not be published.

More News