Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2025 12:23 am

Menu

Published on October 16, 2013 at 10:02 am

ഇല്യാനോര്‍ കാറ്റന് മാന്‍ ബുക്കര്‍ പ്രൈസ്

eleanor-catton-is-youngest-man-booker-winner

ലണ്ടന്‍:ന്യൂസിലന്‍റില്‍ നിന്നുള്ള 28കാരിയായ ഇല്യാനോര്‍ കാറ്റന്‍ മാന്‍ ബുക്കര്‍ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയായി. 832 പേജുള്ള ‘ദ ലുമിനാറീസ്’ എന്ന നോവലാണ് പുരസ്കാരത്തിനര്‍ഹയാക്കിയത്. മാന്‍ ബുക്കര്‍ നേടുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ പുസ്തകം കൂടിയാണിത്.ദ ലൂമിനറീസ് എന്ന നോവലിനാണ് പുരസ്‌ക്കാരം. സെന്‍ട്രല്‍ ലണ്ടനിലെ മിഡീവല്‍ ഗില്‍ഡ് ഹാളില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 50,000 പൗണ്ട് ആണ് സമ്മാനത്തുക. 19 ാം നൂറ്റാണ്ടിലെ സ്വര്‍ണ്ണപാടങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതിയ 832 പേജുകളുള്ള ദ ലൂമിനറീസ് ബുക്കര്‍ പ്രൈസ് നേടുന്ന ഏറ്റവും നീളം കൂടിയ കൃതിയാണ്.
വിക്ടോറിയന്‍ കാലഘട്ടത്തില്‍ ന്യൂസിലന്‍ഡില്‍ നിലനിന്നിരുന്ന സ്വര്‍ണ്ണവേട്ടകളുടെ നിഗൂഢതകള്‍ അനാവരണം ചെയ്യുന്ന ലൂമിനറീസ് കാറ്റൻറെ രണ്ടാമത്ത നോവലാണ്. ഈ വര്‍ഷം സപ്തംബറിലാണ് ഇത് പുറത്തിറങ്ങിയത്. 2008 ല്‍ പുറത്തിറങ്ങിയ ദ റിഹേഴ്‌സലാണ് അവരുടെ ആദ്യ നോവല്‍. ഇത് 12 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കാനഡയില്‍ ജനിച്ച് ന്യൂസിലന്‍ഡില്‍ ജീവിക്കുന്ന കാറ്റന്‍ ബുക്കര്‍ സമ്മാനം നേടുന്ന ന്യൂസിലന്‍ഡില്‍ നിന്നുള്ള രണ്ടാമത്തെയാളാണ്.
ഇന്ത്യാക്കാരിയായ ജുംബാ ലാഹരി അന്തിമപട്ടികയില്‍ ഇടം പിടിച്ചിരുന്നുവെങ്കിലും പുരസ്‌ക്കാരം നേടാനായില്ല. ജുംബാ ലാഹരി യുടെ ദ ലോ ലാന്‍ഡ് എന്ന നോവലാണ് അന്തിമ റൗണ്ടിലെ ആറ് രചനകളില്‍ ഒന്നായി പരിഗണിക്കപ്പെട്ടത്. നോവയലറ്റ് ബുലായോയുടെ ‘വി നീഡ് ന്യൂ നെയിംസ്’, ജിം ക്രെയ്‌സിന്റെ ‘ ദ ഹാര്‍വെസ്റ്റ്’, റൂത്ത് ഒസേക്കിയുടെ ‘ എ ടെയില്‍ ഫോര്‍ ദ ടൈം ബീങ്’, കോം ടോയിബിനിന്റെ ‘ദ ടെസ്റ്റമെന്റ് ഓഫ് മേരി’ എന്നിവയാണ് പട്ടികയിലിണ്ടായിരുന്ന മറ്റ് കൃതികള്‍.
45 വര്‍ഷമായി കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ ഇംഗ്ലീഷ് നോവല്‍ എഴുത്തുകാര്‍ക്കു മാത്രം നല്‍കിവരുന്ന ഈ പുരസ്‌ക്കാരത്തിന് അടുത്ത വര്‍ഷം മുതല്‍ കോമണ്‍വെല്‍ത്ത് പരിഗണനയില്ലാതെ ഇംഗ്ലീഷില്‍ നോവല്‍ എഴുതുന്ന ആരേയും പരിഗണിക്കുമെന്ന് ബുക്കര്‍ പ്രൈസ് കമ്മിറ്റി അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News