Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:31 am

Menu

Published on June 3, 2017 at 10:25 am

വോട്ടിങ് യന്ത്രം തിരിമറി മത്സരം ഇന്ന്; വെല്ലുവിളി സ്വീകരിച്ച് സി.പി.എമ്മും എന്‍.സി.പിയും

election-commission-evm-challenge-today

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പു കമ്മിഷന്റെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ കൃത്രിമം തെളിയിക്കാനുള്ള ഇ.വി.എം ചലഞ്ച് ഇന്ന് നടക്കും.

യന്ത്രത്തില്‍ തിരിമറി നടത്താനാകുമെങ്കില്‍ തെളിയിക്കാന്‍ കമ്മീഷന്‍ തന്നെ നല്‍കിയ അവസരമാണിത്. പല രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തേ നടന്ന ചില തിരഞ്ഞെടുപ്പുകളില്‍ തിരിമറി ആരോപിച്ച സാഹചര്യത്തിലാണ് അതു തെളിയിക്കാന്‍ കമ്മിഷന്‍ വെല്ലുവിളിച്ചത്. എല്ലാ പാര്‍ട്ടികള്‍ക്കും അവസരം ലഭ്യമായിരുന്നെങ്കിലും വെല്ലുവിളി സ്വീകരിക്കാന്‍ തയാറായത് എന്‍.സി.പിയും സി.പി.എമ്മും മാത്രമാണ്.

കമ്മീഷന്‍, പാര്‍ട്ടി പ്രതിനിധികള്‍, വിദഗ്ധര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇന്ന് പത്തിനും രണ്ടിനുമിടയ്ക്ക് ഇ.വി.എം ചലഞ്ച് നടക്കുക. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ച 14 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് കൃത്രിമം തെളിയിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്നത്.

എന്‍.സി.പിയുടെയും സി.പി.എമ്മിന്റെയും മൂന്ന് പ്രതിനിധികള്‍ക്ക് ചലഞ്ചില്‍ പങ്കെടുക്കാം.ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത്, വയര്‍ലസ്സ് എന്നിവ ഉപയോഗിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ അറിയിച്ചിരുന്നു.

നേരത്തെ ഈ നടപടിയുടെ ഭരണഘടനാസാധുത ചോദ്യംചെയ്തുള്ള ഹര്‍ജി ഉത്തരാഖണ്ഡ് ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു. ഇതേസമയം, ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള ആം ആദ്മി പാര്‍ട്ടിയുടെ ഇ.വി.എം ചലഞ്ചും ഇന്നു നടത്തും. യന്ത്രത്തില്‍ തിരിമറി നടത്താന്‍ സാധ്യമാണെന്നു തെളിയിക്കുകയാണു ലക്ഷ്യം.

വിവിധ രാഷ്ട്രീയ കക്ഷികളിലെ സാങ്കേതിക വിദഗ്ധര്‍, തിരഞ്ഞെടുപ്പു കമ്മിഷന്‍ പ്രതിനിധികള്‍, യന്ത്രം നിര്‍മ്മിക്കുന്ന കമ്പനിയിലെ അധികൃതര്‍ എന്നിവരെ പാര്‍ട്ടി ആസ്ഥാനത്തു നടത്തുന്ന പരിപാടിയിലേക്കു സ്വാഗതം ചെയ്തിട്ടുണ്ടെന്നു പാര്‍ട്ടി ഡല്‍ഹി സെക്രട്ടറി സൗരഭ് ഭരദ്വാജ് പറഞ്ഞു.

ഈയിടെ ഡല്‍ഹി നിയമസഭയില്‍ നടത്തിയ പ്രദര്‍ശനത്തില്‍ യന്ത്രത്തില്‍ തിരിമറി നടത്താനാകുമെന്നു ഭരദ്വാജ് തെളിയിച്ചിരുന്നു.

 

Loading...

Leave a Reply

Your email address will not be published.

More News