Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യസൂചനകള്‍ ഇടതുപക്ഷത്തിന് അനുകൂലം. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഇടതുപക്ഷത്തിനാണ് മുന്‍തൂക്കം. മുനിസിപ്പാലിറ്റികളിലും എല്‍ഡിഎഫാണ് മുന്നില്‍. കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കൊച്ചിയിൽ ഇ.കെ. നായനാരുടെ മകൾ ഉഷ പ്രവീണും കണ്ണൂർ കോർപ്പറേഷൻ കിഴുന്ന ഡിവിഷനിൽ മൽസരിച്ച എം.വി. രാഘവന്റെ മകൾ എം.വി. ഗിരിജയും പരാജയപ്പെട്ടു. പത്തനംതിട്ടയിൽ ഡിസിസി വൈസ് പ്രസിഡന്റും ഐഎൻടിയുസി ജില്ലാ പ്രസിഡന്റുമായ എ. ഷംസുദീൻ, മുൻ നഗരസഭാധ്യക്ഷ സിപിഎമ്മിലെ അമൃതം ഗോകുലൻ എന്നിവർ തോറ്റു. സിപിഎം വിട്ട് യുഡിഎഫ് സ്വതന്ത്രനായി മൽസരിച്ച കെ.ജി.സത്യവ്രതൻ തൃപ്പൂണിത്തുറ നഗരസഭയിൽ വിജയിച്ചു. കൊച്ചി നഗരസഭയിലെ ഇടപ്പള്ളി കുന്നുംപുറം ഡിവിഷനിൽ മൽസരിച്ച യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ദീപ്തി മേരി വർഗീസ് തോറ്റു. കൊച്ചി മുൻ മേയർ യുഡിഎഫിലെ കെ.ജെ. സോഹൻ തോറ്റു. വില്ലിങ്ടൺ ഐലൻഡിൽ യുഡിഎഫ് സ്ഥാനാർഥി മാലിനി വിജയിച്ചു.
Leave a Reply