Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 1:18 am

Menu

Published on May 8, 2015 at 9:50 am

ബ്രിട്ടൻ തിരഞ്ഞെടുപ്പ് : ലേബർ പാർട്ടിക്ക് മുൻതൂക്കം

election-results-tories-confident-as-labour-falters

ലണ്ടന്‍:ബ്രിട്ടീഷ് പൊതുതിരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് മുന്‍തൂക്കം.322 സീറ്റുകളിലെ ഫലം പുറത്തു വന്നപ്പോൾ എഡ് മിലിബാൻഡിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി 133 സീറ്റുകൾ നേടി മുന്നിട്ടു നിൽക്കുന്നു. പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തിലുള്ള ഭരണപ്പാർട്ടി 112 സീറ്റുകളിലും മുന്നിട്ടു നിൽക്കുന്നത്.  650 അംഗ സഭയിൽ 326 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 316 സീറ്റ് കൺസർവേറ്റുകൾ നേടുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചത്. പ്രതിപക്ഷ പാർട്ടിയായ ലേബർ പാർട്ടിക്ക് 239 സീറ്റാണ് എക്സിറ്റ് പോളുകൾ നൽകിയത്.  ഇന്നലെ നടന്ന വോട്ടെടുപ്പിൽ കനത്ത പോളിങ്ങാണ് ഉണ്ടായത്. രാവിലെ ഏഴിനു തുടങ്ങിയ വോട്ടെടുപ്പ് രാത്രി പത്തു (ഇന്ത്യൻ സമയം വെള്ളി പുലർച്ചെ 2.30) വരെ നീണ്ടു. ഇന്ന് ഉച്ചയോടെ അന്തിമ ഫലമറിയാം.650 അംഗ ജനപ്രതിനിധി സഭയിൽ 326 അംഗങ്ങളാണു ഭൂരിപക്ഷത്തിനു വേണ്ടത്. ലിബറൽ ഡമോക്രാറ്റ്സ്, യുകെ ഇൻഡിപെൻഡൻസ് പാർട്ടി, സ്കോട്ടിഷ് നാഷനൽ പാർട്ടി എന്നീ കക്ഷികളാണു മൽസരരംഗത്തുള്ള മറ്റു പ്രമുഖ കക്ഷികൾ.

Loading...

Leave a Reply

Your email address will not be published.

More News