Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 1:04 pm

Menu

Published on January 5, 2018 at 11:23 am

സെല്‍ഫിഭ്രമത്തില്‍ പൊലിഞ്ഞത് കാട്ടിലെ ഒരു ജീവന്‍

elephant-calf-lost-his-life-in-karnataka

മൈസൂര്‍: നാട്ടുകാരുടെ സെല്‍ഫിഭ്രമത്തിന് ഇരയായി കാട്ടിലെ അമ്മയും കുഞ്ഞും. ഗ്രാമത്തിനടുത്തുള്ള വനത്തില്‍ നിന്ന് ഭക്ഷണം തേടിയിറങ്ങിയ കുട്ടിയാനയ്ക്ക് നാട്ടുകാരുടെ മനുഷ്യത്വരഹിതമായ പ്രവൃത്തിമൂലം ജീവന്‍ നഷ്ടമാകുകയായിരുന്നു.

കര്‍ണാടകയിലെ ചമരാജനഗറിലുള്ള കുറുമ്പാരഹുണ്ടി ഗ്രാമത്തിലായിരുന്നു സംഭവം. കുട്ടിയാന ഉള്‍പ്പെടെയുള്ള മൂന്ന് ആനകളാണ് വനത്തില്‍ നിന്ന് ഭക്ഷണം തേടിയിറങ്ങിയത്.

ആനകളെ കണ്ടതോടെ നാട്ടുകാര്‍ അവയെ വനത്തിലേക്കു തന്നെ തിരിച്ചയക്കാനുള്ള ശ്രമം തുടങ്ങി. പടക്കം പൊട്ടിച്ചും തീ കൂട്ടിയും ബഹളം വെച്ചുമൊക്കെ അവയെ ഭയപ്പെടുത്തി. ഇതോടെ ആനക്കൂട്ടം പരിഭ്രാന്തരായി ഓടി. ഇതിനിടെ കുട്ടിയാനക്ക് കൂട്ടം തെറ്റിപ്പോയി.

ഇതോടെ കൂട്ടം തെറ്റിയ കുട്ടിയാനയുടെ ചിത്രം പകര്‍ത്താനും ഒപ്പം നിന്ന് സെല്‍ഫിയെടുക്കാനുമായി നാട്ടുകാരുടെ അടുത്ത ശ്രമം.

ഈ സമയം ആനക്കുട്ടിയെ കാത്ത് ആനക്കൂട്ടം കുറച്ചകലെ നിലയുറപ്പിച്ചെങ്കിലും ഗ്രാമവാസികള്‍ പിന്നെയും ശബ്ദമുണ്ടാക്കി അവയെ ഉള്‍ക്കാട്ടിലേക്ക് തുരത്തി.

അമ്മയെ കാണാതെ കുട്ടിയാന ശബ്ദമുണ്ടാക്കല്‍ തുടങ്ങിയെങ്കിലും നാട്ടുകാര്‍ സെല്‍ഫിയെടുക്കല്‍ മണിക്കൂറുകളോളം തുടര്‍ന്നു.

ഒടുവില്‍ ആനക്കുട്ടി തളര്‍ന്ന് നിലത്തുവീണപ്പോള്‍ മാത്രമാണ് ജനങ്ങള്‍ സെല്‍ഫിയെടുക്കല്‍ അവസാനിപ്പിച്ചത്. ഇതിനിടെ വിവരമറിഞ്ഞ് വനപാലകരും സ്ഥലത്തെത്തി. ഇവരുടെ നേതൃത്വത്തില്‍ ഉടന്‍തന്നെ വെറ്റിനറി ഡോക്ടര്‍മാരെ സ്ഥലത്തെത്തിച്ച് ആനക്കുട്ടിക്ക് ചികിത്സ നല്‍കിയെങ്കിലും 24 മണിക്കൂറിനു ശേഷം കുട്ടിയാന ചരിഞ്ഞു.

ജനങ്ങള്‍ ശബ്ദമുണ്ടാക്കിയപ്പോള്‍ പേടിച്ച് ഓടിയതും ഇതേ തുടര്‍ന്ന് പനി പിടിച്ചതുമാണ് മരണകാരണമായതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News