Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 9:52 am

Menu

Published on January 15, 2014 at 3:51 pm

ഇമ്രാന്‍ ഹാഷ്മിയുടെ നാലു വയസ്സുകാരനായ മകന് കാന്‍സര്‍;പ്രാർത്ഥനയോടെ ബോളിവുഡ്

emraan-hashmis-four-year-old-son-ayan-detected-with-cancer

മുംബൈ : ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹാഷ്മിയുടെ നാലു വയസ്സുകാരനായ മകന്‍ അയാന്‍ ഹാഷ്മിയ്ക്ക് കാന്‍സര്‍ ബാധിച്ചെന്നു റിപ്പോര്‍ട്ട്‌.ഇമ്രാന്‍ മകനെ ഹിന്ദുജ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തെന്നാണ് റിപ്പോര്‍ട്ട്‌.കുട്ടിയുടെ വൃക്കയില്‍ കണ്ടെത്തിയ ട്യൂമര്‍ ആദ്യഘട്ടത്തിലുള്ള കാന്‍സര്‍ ആണെന്നാണ് പരിശോധനയില്‍ വ്യക്തമായത്.കാന്‍സര്‍ പ്രാരംഭഘട്ടത്തിലായതിനാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നതാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.ട്യൂമര്‍ നീക്കം ചെയ്യുന്നതിനായി ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തും. അതിനു ശേഷം മാത്രമേ മുന്നോട്ടുള്ള ചികിത്സയെക്കുറിച്ച് തീരുമാനിക്കുകയുള്ളു.ഇമ്രാന്‍ ഹാഷ്മിയുടെ അമ്മാവനും ചലച്ചിത്ര സംവിധായകനുമായ മഹേഷ് ഭട്ട് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.ഇമ്രാന്‍ ആശുപത്രിയില്‍ നിന്ന് തന്നെ വിളിച്ച് മകൻറെ അസുഖത്തെ കുറിച്ച് അറിയിക്കുകയായിരുന്നു എന്ന് മഹേഷ് ഭട്ട് പറഞ്ഞു.ആകെ തകര്‍ന്ന നിലയിലാണ് ഇമ്രാന്‍ തന്നോട് സംസാരിച്ചതെന്നും ശേഷം കുഞ്ഞിനെ സന്ദേര്‍ശിക്കുന്നതിനായി പോയപ്പോള്‍ ഇമ്രാനും ഭാര്യയും പൊട്ടിക്കരയാകയായിരുന്നുവെന്നും ഭട്ട് പറഞ്ഞു.വേദന നിറഞ്ഞ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെങ്കിലും രക്ഷിതാവ് എന്ന നിലയില്‍ മകനെ സംരക്ഷിക്കാനും മുന്നിലുള്ള വെല്ലുവിളികളെ ഏറ്റെടുക്കാനുമുള്ള ഒരുക്കത്തിലാണ് ഇമ്രാന്‍.മകന് അസുഖം ബാധിച്ചതോടെ ഇമ്രാന്‍ തൻറെ സിനിമ ഷെഡ്യൂളുകള്‍ എല്ലാം മാറ്റിവെച്ചു എന്നാണ് റിപ്പോര്‍ട്ട്‌.മകൻറെ അസുഖം ഭേദമായിട്ടെ ഇനി അഭിനയിക്കുവാന്‍ ഉള്ളൂ എന്നും ഇമ്രാന്‍ പറഞ്ഞതായി വാര്‍ത്തകളുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33