Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കരീംനഗർ: ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ടിലൂടെ സ്മാർട്ട് ഫോൺ ഓർഡർ നൽകിയ യുവാവിന് ലഭിച്ചത് മാങ്ങ..!തെലുങ്കാനയിലെ ജഗ്തിയൽ സ്വദേശിയായ ശ്രുചരൺ എന്ന ഇലക്ട്രിക്കിൽ എഞ്ചിനീയറിനാണ് മൊബൈലിന് പകരം മാങ്ങകള്‍ ലഭിച്ചത്.തനിക്ക് ലഭിച്ച മാങ്ങകള്‍ ചിത്രസഹിതം ഇയാൾ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.ഫ്ലിപ്പ്കാർട്ടിന്റെ മേയ് 26നുണ്ടായിരുന്ന മെഗാ സേയിലിന്റെ സമയത്താണ് 8,099 രൂപയുടെ സ്മാർട്ട് ഫോണിന് ശ്രുചരൺ തന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഓർഡർ ചെയ്തത്. എന്നാൽ ജൂൺ 8ന് തനിക്ക് ലഭിച്ച പായ്ക്കറ്റ് പൊട്ടിച്ചു നോക്കിയപ്പോൾ മൊബൈലിന് പകരം രണ്ട് മാങ്ങകള്‍ കണ്ട് യുവാവ് ഞെട്ടി. ഉടൻ തന്നെ ഫ്ലിപ്കാർട്ട് അധികൃതരെ കസ്റ്റമർ കെയറിലൂടെ വിവരം അറിയിച്ചു. 24 മണിക്കൂറിനകം പണം തിരികെ നൽകുമെന്നാണ് അവിടെ നിന്നും അറിയാനായത്.എന്നാൽ പണം തിരികെ ലഭിക്കാതിരുന്നതിനെ തുടർന്ന് ശ്രുചരൺ വീണ്ടും കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ ഒരു ദിവസത്തിനകം ഫോൺ അയച്ചു നൽകാമെന്ന് സർവീസ് ടീം പറഞ്ഞു. എന്നാൽ അതും ഉണ്ടായില്ല. തനിക്ക് പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കസ്റ്റമർ കെയറിനെ ബന്ധപ്പെട്ടപ്പോൾ ശ്രുചരണിന്റെ മാറ്റി വാങ്ങാനുള്ള ഓർഡർ റദ്ദായെന്നും അവ തങ്ങളുടെ മാറ്റി വാങ്ങൽ നയങ്ങൾക്കെതിരാണെന്നുമാണ് അറിയാൻ സാധിച്ചത്.സാധനം മാറ്റി നൽകാത്തതിന്റെ പേരിൽ പരാതി പറയാൻ താൻ ഓരോ തവണ ശ്രമിക്കന്പോഴും പല ഉത്തരങ്ങളാണ് ലഭിക്കുന്നതെന്ന് ശ്രുചരൺ പറയുന്നു. ഈ സംഭവത്തെപ്പറ്റി സോഷ്യൽ മീഡിയയിൽ സംസാരിച്ചാൽ തന്റെ ഓർഡർ റദ്ദാക്കുമെന്ന് കന്പനി പ്രതിനിധികൾ അയച്ച മെയിലിൽ പറയുന്നുണ്ടെന്നും യുവാവ് വ്യക്തമാക്കി. ഫ്ലിപ്പ്കാർട്ട് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കൺസ്യൂമർ ഫാറത്തിൽ പരാതി നൽകാനാണ് ശ്രുചരണിന്റെ തീരുമാനം.
Leave a Reply