Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:02 pm

Menu

Published on March 11, 2014 at 1:20 pm

ബാംഗ്ലൂരില്‍ ക്രൂരമായ റാംഗിങ്ങിനിരയായി ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ത്ഥി മരിച്ചു

engineering-student-allegedly-ragged-to-death-by-seniors

കൊച്ചി:ബാംഗ്ലൂരിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജില്‍ ക്രൂരമായ റാംഗിങ്ങിനിരയായി ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ ചാലക്കുടി സ്വദേശി പൂപ്പറമ്പില്‍ ഇബ്രാഹിമിൻറെ മകൻ അഹാബ് ഇബ്രാഹീമാണ് തിങ്കളാഴ്ച അര്‍ധരാത്രിയോടെ മരിച്ചത്.ബാംഗ്ലൂര്‍ കോലഡെ വനഹള്ളി ആചാര്യ കോളേജ് ഓഫ് ടെക്‌നോളജിയിലെ രണ്ടാം വര്‍ഷ ആര്‍ക്കിടെക് വിദ്യാര്‍ത്ഥിയായിരുന്ന അഹാബിനെ മലയാളികളടക്കമുള്ള സീനിയര്‍ വിദ്യാര്‍ത്ഥികളാണ് റാഗ് ചെയ്തത്. അതിക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ അഹാബിനെ അവര്‍ കുളിമുറിയിലേക്ക് തള്ളിയിടുകയായിരുന്നു. ശക്തമായി തലയടിച്ചു വീണ വിദ്യാര്‍ത്ഥി അബോധാവസ്ഥയി. ഗുരുതരമായ പരിക്കേറ്റ അഹാബിനെ ഉടന്‍ തന്നെ ആദ്യം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് കേരളത്തിലേക്കും എത്തിക്കുകയായിരുന്നു.കഴിഞ്ഞ ഫെബ്രുവരി ആറ് മുതല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.വീണു പരിക്കേറ്റു എന്ന് പറഞ്ഞാണ് അഹാബിനെ മംഗലാപുരത്തെ സപ്തഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലുള്ള മുറിവുകള്‍ വളരെ ആഴത്തിലുള്ളതാണെന്നും അത് വീഴ്ച കൊണ്ട് ഉണ്ടായതല്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തപ്പോഴാണ് റാഗിംഗിന്റെ വിവരം പുറത്തറിയുന്നത്. കണ്ണൂര്‍ സ്വദേശികളായ അഞ്ചു പേരാണ് റാഗ് ചെയ്തതെന്ന് വ്യക്തമായി. അഹാബിനെ ക്രൂരമായി പീഡിപ്പിച്ച ശേഷം ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.സംഭവം പുറത്തറിഞ്ഞതോടെ വിദ്യാര്‍ത്ഥികള്‍ ഒളിവിലാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News