Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സി.ഇ.ടി എഞ്ചിനീയറിങ് കോളജിലെ ഓണഘോഷ പരിപാടിക്കിടെ ജീപ്പിടിച്ച് വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്.മലപ്പുറം നിലമ്പൂര്‍ സ്വദേശിനിയും മൂന്നാം വര്‍ഷ സിവില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയുമായ തന്‍സി ബഷീര്‍ എന്ന പെൺകുട്ടിക്കാണ് പുരുക്കേറ്റത്. കാമ്പസിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാര്‍ഥിനിയെ ജീപ്പിടിച്ച് തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തസ്‌നിയെ ഉടന്‍ തന്നെ കിംസ് ഹോസപിറ്റലില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥിനിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.പെൺകുട്ടിയുടെ തലയ്ക്ക് മൂന്ന് ശസ്ത്രക്രിയ കഴിഞ്ഞു.ബുധനാഴ്ച്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം.വിദ്യാര്‍ത്ഥിനിയെ ഇടിച്ചുവീഴ്ത്തിയ ജീപ്പ് പൊലീസ് കോളേജിന് പിന്‍വശത്തുനിന്ന് കണ്ടെത്തി. കോളേജിന് പിന്‍വശത്ത് ഒളിപ്പിച്ച നിലയിലാണ് പൊലീസ് ജീപ്പ് കണ്ടെത്തിയത്. ജീപ്പ് ഓടിച്ചിരുന്ന വിദ്യാര്‍ത്ഥിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ജീപ്പ് വര്‍ഷങ്ങളായി ഈ കോളജില്‍ ഉപയോഗിച്ചുവരികയാണെന്നും മൂവാാറ്റുപുഴ ആര്‍ടിഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം ശ്രീരാഗ് ആര്‍ കുമാര്‍ എന്ന ആളുടെ പേരിലാണ്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലിസ് വധശ്രമത്തിന് കേസെടുത്തു. വിദ്യാര്‍ഥികള്‍ ഒളിവിലാണ്.സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും പൊലീസ് കേസെടുത്തില്ലെന്നും ആരോപണമുണ്ട്. കോളെജ് അധികൃതരുടെ ഭാഗത്തും വീഴ്ച വന്നിട്ടുണ്ടെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.വാഹനമോടിച്ച വിദ്യാര്‍ഥികള്‍ മദ്യപിച്ചിരുന്നതായി പരിക്കേറ്റ വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
Leave a Reply