Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാഞ്ചനമാലയുടെയും മൊയ്തീന്റെയും ജീവിത കഥ പറയുന്ന ‘എന്ന് നിന്റെ മൊയ്തീന്റെ’ആദ്യ ടീസര്‍ പുറത്തിറങ്ങി. ദൃശ്യവിസ്മയത്താൽ ഏറെ ശ്രദ്ധേയമാണ് ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ള ടീസർ. 1960 കാലയളവിലെ കോഴിക്കോടും പരിസര പ്രദേശങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന പ്രണയ കഥയാണ് ‘എന്ന് നിന്റെ മൊയ്തീന്‍’. ഈ പ്രണയകഥയിലെ നായകനാകുന്നത് മുക്കത്ത് സുല്‍ത്താന്‍ എന്ന് അറിയപ്പെട്ടിരുന്ന വി.പി ഉണ്ണിമൊയ്തീന്‍ സാഹിബിന്റെ മകന്‍ മൊയ്തീനും നായകനാകുന്നത് രാഷ്ട്രീയസാമൂഹ്യ രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന മുക്കത്തെ ഹിന്ദു പ്രമാണിയായിരുന്ന കൊറ്റങ്ങല്‍ അച്യുതന്റെ മകള്‍ കാഞ്ചനമാലയുമാണ്. പൃഥ്വിരാജും പാര്‍വതിയുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. മലബാറില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു കാഞ്ചനമാലമൊയ്തീന്‍ പ്രണയം. ആദ്യ ടീസറില്‍ പൃഥ്വിരാജും പാര്‍വ്വതിയുമാണ് നിറഞ്ഞു നില്‍ക്കുന്നതെങ്കിലും ലെന, സായികുമാര്‍, ശശികുമാര്‍, ബാല തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നവാഗതനായ ആര്‍.എസ് വിമലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റഫീഖ് അഹ്മദിന്റെ വരികള്‍ക്ക് രമേഷ് നാരായണനും എം ജയചന്ദ്രനും ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്. ജോമോന്‍ ടി. ജോണ്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മരിച്ച മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയത്തെ കുറിച്ച് പത്രങ്ങളില്‍ വന്ന ഫീച്ചറുകള്‍ കണ്ടിട്ടാണ് വിമല്‍ ഈ കഥ സിനിമയാക്കാൻ തീരുമാനിച്ചത്.
–
Leave a Reply