Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൊയ്തീന്‍- കാഞ്ചനമാല പ്രണയത്തിന്റെ ചലച്ചിത്രരൂപമായ എന്ന് നിന്റെ മൊയ്തീനിലെ ആദ്യ ഗാനം എത്തി. കണ്ണോണ്ട് ചൊല്ലണ് എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനം ഒരുക്കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. പാടിയത് വിജയ് യേശുദാസും ശ്രേയാ ഘോഷലും.
മനോഹരമായ ദൃശ്യഭംഗിയുടെ അകമ്പടിയോടു കൂടിയാണ് ഈ പ്രണയ ഗാനം പ്രേഷകരിലേക്കെത്തുന്നത്. ജോമോന്‍ ടി ജോണാണ് ഛായാഗ്രാഹകന്‍. പൃഥ്വിരാജും പാര്‍വ്വതിയും മുഖ്യവേഷങ്ങളിലെത്തുന്ന എന്ന് നിന്റെ മൊയ്തീന്‍ ഈ മാസം 18ന് റിലീസ് ചെയ്യും. കാഞ്ചനമാലയുടെ പ്രണയജീവിതം ആധാരമാക്കി ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന ഡോക്യുമെന്ററി ഒരുക്കിയ ആര്‍ എസ് വിമലാണ് ചിത്രത്തിന്റെ സംവിധായകന്‍
–
–
Leave a Reply