Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 17, 2025 8:27 pm

Menu

Published on April 14, 2014 at 12:32 pm

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍:കൊച്ചി ടീം സച്ചിന്‍ തെണ്ടുല്‍ക്കറിന്

enter-sachin-tendulkar-the-kochi-football-team-owner

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ കൊച്ചി ടീം സച്ചിന്‍ തെണ്ടുല്‍ക്കറിന്. ആന്ധ്ര ആസ്ഥാനമായ പിവിപി വെഞ്ചേഴ്‌സും കൊച്ചി ടീമിന്റെ ഉടമസ്ഥാവകാശം പങ്കിടും. കൊല്‍ക്കത്ത ടീം സൗരവ് ഗാംഗുലിയും മുംബൈ ടീം സല്‍മാന്‍ ഖാനും പൂനെ ടീം രണ്‍ബീര്‍ കപൂറും സ്വന്തമാക്കി. ഐ പി എല്‍ മോഡലില്‍ നടത്തുന്ന ടൂര്‍ണമെന്റില്‍ എട്ട് ഫ്രാഞ്ചൈസികളെ ചെന്നൈയില്‍ നടന്ന യോഗത്തിലാണ് പ്രഖ്യാപിച്ചത്. ബോളിവുഡ് ,ക്രിക്കറ്റ് താരങ്ങളും പ്രമുഖ ഇന്ത്യന്‍ വ്യവസായികളുമാണ് ടീമുകളെ സ്വന്തമാക്കിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും മലയാളി വ്യവസായികള്‍ ഉള്‍പ്പെടുന്ന രപി വി ആര്‍ വെന്‍ചേഴ്‌സുമാണ് കൊച്ചി ഫ്രാഞ്ചൈസി നേടിയത്.കൊല്‍ക്കത്തയെ സൗരവ് ഗാംഗുലിയും സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റികോ മാഡ്രിഡും ബോളിവുഡ് താരം ഷാരൂഖ് ഖാനുമാണ് വാങ്ങിയത്. മുംബൈയെ രണ്‍ബീര്‍ കപൂറും പൂനെയെ സല്‍മാന്‍ ഖാനും ലേലത്തിലെടുത്തു. ഗുവാഹത്തി ടീമിനെ ജോണ്‍ എബ്രഹാമും ഐ ലീഗ് ക്ലബ്ബായ ഷില്ലോങ് ലജോങും സ്വന്തമാക്കി. ഐ ലീഗ് ക്ലബ്ബുകളായ ഡെംപോ ഗോവയും സാല്‍ഗോക്കറും വ്യവസായ ഗ്രൂപ്പായ വീഡിയോകോണും ഗോവയെ ലേലത്തിലെടുത്തു.ബാംഗ്ലൂരിന്റെ ഉടമസ്ഥര്‍ സണ്‍ ഗ്രൂപ്പാണ്. ഡെന്‍ നെറ്റ്‌വര്‍ക്കാണ് ഡല്‍ഹി ഫ്രാഞ്ചൈസിയെ നേടിയത്. സെപ്തംബര്‍ ആദ്യ വാരം നടക്കുന്ന ടൂര്‍ണമെന്റിലെ കളിക്കാരുടെ ലേലം അടുത്ത മാസമാണ് നടക്കുക. മുന്‍ അര്‍ജന്റീനന്‍ താരമായ ഹെര്‍നന്‍ ക്രെസ്‌പോ, ഇംഗ്ലീഷ് താരമായിരുന്ന മൈക്കല്‍ ഓവന്‍ എന്നിവര്‍ ഐ എസ് എല്ലില്‍ അണി നിരയ്ക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News