Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പൃഥ്വിരാജ്- സുപ്രിയ ദമ്പതികളുടെ മകള്‍ അലംകൃതയുടെ ആദ്യചിത്രം പുറത്തുവന്നു. പൃഥ്വിരാജ് തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ അലംകൃതയുമായി നില്‍ക്കുന്ന ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചത്. മകള്‍ പിറന്നതിന് ശേഷം ഇതാദ്യമായാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും മകള്‍ അലംകൃതയ്‌ക്കൊപ്പം മാധ്യമങ്ങളുടെ മുന്നിലെത്തുന്നത്.വനിതയുടെ ഓണപ്പതിപ്പിലാണ് ഇവരുടെ ഫോട്ടോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.2014 ഡിസംബറിലാണ് പൃഥ്വിരാജിനും ഭാര്യ സുപ്രിയയ്ക്കും മകള്‍ ജനിക്കുന്നത്. അലംഗൃത മേനോന്‍ എന്ന് മകള്‍ക്ക് പേരിട്ടതായി പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. ജാതിയതയെ തുറന്ന് എതിര്‍ത്തിട്ടുള്ള ആളാണ് പൃഥ്വിരാജ്. അതുക്കൊണ്ട് തന്നെ മകളുടെ പേരിലെ ജാതിയതയെ ചൊല്ലി പിന്നീട് വിവാദങ്ങളും ഉണ്ടായിട്ടുണ്ട്.2011 ഏപ്രില്‍ 25നായിരുന്നു പൃഥ്വിരാജ്- സുപ്രിയ വിവാഹം. ബിബിസി ഏഷ്യയുടെ വാര്ത്താ വിഭാഗത്തിലായിരുന്നു പാലക്കാട് സ്വദേശിയായ സുപ്രിയാ മേനോന്‍. പിന്നീട് ജോലി ഉപേക്ഷിക്കുകയായിരുന്നു.
–
–
Leave a Reply