Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:28 am

Menu

Published on November 27, 2013 at 9:59 am

സംസ്ഥാന സ്കൂള്‍ കായികമേള:എറണാകുളത്തിന് കിരീടം

ernakulam-wins-state-school-athletic-meet

കൊച്ചി:സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ എറണാകുളം ജേതാക്കളായി.കഴിഞ്ഞവര്‍ഷം നഷ്ടപ്പെട്ട ഓവറോള്‍ കിരീടം ആതിഥേയര്‍ 251 പോയിന്റോടെയാണ് തിരിച്ചുപിടിച്ചത്.കന്നിക്കിരീടം കാത്തുസൂക്ഷിക്കാന്‍ എത്തിയ പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മഹാരാജാസ് സ്റ്റേഡിയത്തില്‍ എറണാകുളം ഒരിക്കല്‍കൂടി കിരീടം ഉയര്‍ത്തിയത്.സ്കോതമംഗലം സെന്റ് ജോര്‍ജ് 100 പോയന്റോടെ ചാമ്പ്യന്‍ സ്‌കൂള്‍ പട്ടം നിലനിര്‍ത്തി.എട്ടാം തവണയാണ് സെന്റ് ജോര്‍ജ് സംസ്ഥാനചാമ്പ്യന്മാരാകുന്നത്.28 സ്വര്‍ണവും 24 വെള്ളിയും 27 വെങ്കലവുമുള്‍പ്പെടെ 251 പോയന്‍റ് എറണാകുളം സ്വന്തമാക്കി.നിലവിലെ ജേതാക്കളായ പാലക്കാട് 27 സ്വര്‍ണവും 14 വെള്ളിയും 26 വെങ്കലവും ഉള്‍പ്പെടെ 218 പോയന്‍റ് നേടി.11 സ്വര്‍ണവും 12 വെള്ളിയും ഒമ്പത് വെങ്കലവും ഉള്‍പ്പെടെ 110 പോയന്‍റ് നേടി നില മെച്ചപ്പെടുത്തി കോഴിക്കോട് മൂന്നാം സ്ഥാനം നിലനിര്‍ത്തി.മുണ്ടൂര്‍ സ്‌കൂളിലെ പി.യു.ചിത്ര മീറ്റില്‍ നാല് സ്വര്‍ണം നേടിയ ഏക താരമായി.ക്രോസ് കണ്‍ട്രിയിലായിരുന്നു ചിത്രയുടെ നാലാം വിജയം.ഉഷ സ്‌കൂളിലെ ജിസ്‌ന മാത്യു,മാര്‍ ബേസിലിലെ ബിബിന്‍ ജോര്‍ജ്,കല്ലടിയുടെ രഖില്‍ ഘോഷ് എന്നിവര്‍ ട്രിപ്പ്ള്‍ സ്വര്‍ണത്തിന് ഉടമകളായി.മേളയിലാകെ 19 റെക്കോഡുകളാണ് പിറന്നത്.ഇതില്‍ പത്തെണ്ണം ദേശീയ റെക്കോഡിനെക്കാള്‍ മികച്ച പ്രകടനങ്ങളായിരുന്നു.എതിരാളിയുടെ ശക്‌തി കേന്ദ്രത്തില്‍ വിള്ളല്‍ വീഴ്‌ത്തി മെഡലുകള്‍ കൊയ്‌ത് എറണാകുളം തങ്ങളുടെ കുത്തകള്‍ വിട്ടു നല്‍കാതിരിക്കുകയും ചെയ്‌തതോടെയാണ്‌ അനന്തപുരിയില്‍ നഷ്‌ടപ്പെട്ട കിരീടം സ്വന്തം മണ്ണില്‍ തിരിച്ചുപിടിക്കാന്‍ ആതിഥേയര്‍ക്ക്‌ ആയത്‌.

Loading...

Leave a Reply

Your email address will not be published.

More News