Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂദല്‍ഹി: പെട്രോളിന് ഒരു രൂപ 63 പൈസ വര്‍ധിച്ചു. വര്‍ധന അര്‍ധരാത്രി മുതല്‍ നിലവില്‍വന്നു. പെട്രോള്‍ വില ഒന്നര രൂപ കുറച്ചേക്കുമെന്നാണ് എണ്ണക്കമ്പനികള്‍ കഴിഞ്ഞദിവസങ്ങളില്‍ നല്‍കിയ സൂചന. എന്നാല്‍, രണ്ടാഴ്ച തോറുമുള്ള വില അവലോകനത്തിനായി യോഗം ചേര്‍ന്ന എണ്ണക്കമ്പനി മേധാവികള്‍ വില കൂട്ടാനാണ് തീരുമാനിച്ചത്. ഡീസല്‍, പാചകവാതക വിലയിലും വര്‍ധനയുണ്ടാകുമെന്നാണ് സൂചന. അതിനായി എണ്ണക്കമ്പനികള്‍ സര്‍ക്കാറില്‍ സമ്മര്‍ദം തുടരുകയാണ്.
ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടതും സിറിയയിലെ യു.എസ് ആക്രമണ ഭീതി അകന്നതിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വിലയിലെ കുതിപ്പ് നിലച്ചതും പെട്രോള്‍ വില കുറയാന്‍ സഹായിക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, ഇപ്പോള്‍ വില കൂട്ടാതിരിക്കാതെ പറ്റില്ലന്നാണ് എണ്ണക്കമ്പനികളുടെ നിലപാട്. ഡീസല്‍ ലിറ്ററിന് 14.50 രൂപയും എല്‍.പി.ജി സിലിണ്ടറിന് 470.50 രൂപയും മണ്ണെണ്ണക്ക് ലിറ്ററിന് 36.83 പൈസയും നഷ്ടത്തിലാണ് ഇപ്പോള്‍ വില്‍ക്കുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ തുടര്‍ന്നു. ഇതേതുടര്‍ന്ന് നടപ്പുസാമ്പത്തിക വര്‍ഷം എണ്ണക്കമ്പനികള്‍ക്കുണ്ടായ നഷ്ടം 82,000 കോടിയിലേക്ക് എത്തിയതായും കമ്പനികള്‍ പറയുന്നു.
Leave a Reply