Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 4:27 am

Menu

Published on January 6, 2015 at 10:25 am

ലോകത്ത് എല്ലാവരും ജനിക്കുന്നത് ഹിന്ദുക്കളായെന്ന് സ്വാമി സദാനന്ദ് ; എല്ലാവരും പിറക്കുന്നത് മുസ്ലീങ്ങളായെന്ന് ഒവൈസിയും

every-person-takes-birth-as-a-hindu-says-mahant-sadanand-saraswati-and-every-indian-is-born-a-muslim-says-politician-asaduddin-owaisi

അഹമ്മദാബാദ്: ലോകത്ത് എല്ലാവരും ജനിക്കുന്നത് ഹിന്ദുക്കളായാണെന്ന് സ്വാമി സദാനന്ദ് സരസ്വതി.  ലോകമാണ് അവർക്ക് ഓരോ മതവും ചാർത്തികൊടുത്തത്. വേദങ്ങളില്‍ ഇതിന് തെളിവുണ്ട്. എല്ലാ മനുഷ്യരും ഹിന്ദുക്കളാണ്. മാത്രമല്ല , ഇന്ത്യയില്‍ ഹിന്ദുക്കള്‍ ഇല്ലായിരുന്നെങ്കില്‍ രാജ്യത്തിന്റെ സമത്വവും ഐക്യവും സംരക്ഷിക്കപ്പെടില്ലായിരുന്നുവെന്നും സരസ്വതി കൂട്ടിച്ചേർത്തു.എന്നാൽ ഇതിന് മറുപടിയെന്നോണം ഹൈദരാബാദ് എം പിയും എം.ഐ.എം. പാര്‍ട്ടി നേതാവുമായ അസദുദ്ദിന്‍ ഒവൈസി മറു പ്രസ്താവന നല്കി.  ഇന്ത്യയില്‍ എല്ലാവരും ജനിക്കുന്നത് മുസ്ലീമുകളായി ആണെന്ന് ഹൈദരാബാദ് എം പിയും എം.ഐ.എം. പാര്‍ട്ടി നേതാവുമായ അസദുദ്ദിന്‍ ഒവൈസി മറു പ്രസ്താവന നല്കി. ഇന്ത്യയില്‍ എല്ലാവരും ജനിക്കുന്നത് മുസ്ലീമുകളായി ആണെന്നതായിരുന്നു അസദുദ്ദിന്‍ ഒവൈസിയുടെ പ്രസ്ഥാവന.എല്ലാവരും ജനിക്കുന്നത് മുസ്ലീമായാണ്, പിന്നീട് മറ്റു മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണ്. ഇത്തരക്കാരെ ഇസ്ലാമിലേക്ക് തിരികെയെത്തിക്കാമാണ് ഘര്‍ വാപസി നടത്തേണ്ടത് എന്ന് ഒവൈസി പറഞ്ഞു.ഒരു മതം മാത്രമുള്ള രാജ്യമായി ഇന്ത്യ മാറില്ല എന്നും വൈവിധ്യമാണ് ഇന്ത്യയുടെ ശക്തിയെന്നും ഒവൈസി പറഞ്ഞു. എം.ഐ.എം ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം ഉവൈസി വ്യക്തമാക്കിയത്. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് പങ്കെടുത്ത പരിപാടിയിലാണ് സ്വാമി സദാനന്ദ് സരസ്വതി വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ച പ്രസ്താവന നടത്തിയത്.



Loading...

Leave a Reply

Your email address will not be published. Required fields are marked *

More News