Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 5:03 pm

Menu

Published on October 30, 2014 at 10:43 am

ദിലീപിൻറെയും നാദിർഷയുടെയും ദേ പുട്ട് കട ഇനി കോഴിക്കോടും

exclusive-restaurant-to-sell-puttu-to-be-launched-in-kozhikode

ദിലീപിൻറെയും നാദിർഷയുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ദേ പുട്ട് കട കോഴിക്കോടും പ്രവർത്തനമാരംഭിക്കുന്നു. കോഴിക്കോട് പുതിയറയിലാണ് ഈ കട പ്രവർത്തനമാരംഭിക്കുന്നത്. കോ‍ഴിക്കോട്ടെ ഭക്ഷണ പ്രിയര്‍ക്കായി 86 ഇനം പുട്ടുകളാണ്​ ഇവിടെ ഒരുക്കുന്നത്. ഓരോ പുട്ടിനും ദിലീപിന്റെ സിനിമകളുടെ പേര് തന്നെയാണ് നൽകുന്നത്. 80 രൂപ മുതല്‍ 250 രൂപ വരെയാണ് വിവിധയിനം പുട്ടുകളുടെ വില.രാവിലെ 12 മണി മുതൽ രാത്രി 12 വരെ ഈ കട പ്രവർത്തിക്കും. പുട്ടിന്​ കൂട്ടാനായി ബീഫും,താറാവും,ചിക്കനുമുണ്ടാകും. പുട്ടിഷ്ടപ്പെടുന്നവര്‍ക്ക്‌ വൈവിധ്യം സമ്മാനിക്കുകയാണ്​ ലക്ഷ്യമെന്നും രുചിയുടെ നഗരമായ കോഴിക്കോട്ട് കട തുടങ്ങാനായതില്‍ സന്തോഷമുണ്ടെന്നും ദിലീപും നാദിർഷയും പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News