Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 2:00 pm

Menu

Published on August 8, 2017 at 5:20 pm

ദിലീപിനെതിരായ കുരുക്ക് മുറുക്കാനൊരുങ്ങി പൊലീസ്; ഒരു സ്ത്രീയും പുരുഷനും കൂടി പിടിയിലാകും

expecting-more-arrest-in-actress-attack-case

കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ കുരുക്ക് കൂടുതല്‍ മുറുക്കാനൊരുങ്ങി പൊലീസ്. തയ്യാറെടുക്കുന്നു. ഇത് സംബന്ധിച്ച സൂചനകള്‍ ഇന്ന് ഹൈക്കോടതിയെ പൊലീസ് ധരിപ്പിച്ചതായാണ് വിവരം. കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കോടതി നീട്ടിയ സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം.

ദിലീപിന് വേണ്ടി ഇന്ന് ജാമ്യഅപേക്ഷ സമര്‍പ്പിക്കപ്പെട്ടിരുന്നില്ല. അതെ സമയം ഈ ആഴ്ച തന്നെ അനുകൂല സാഹചര്യം സൃഷ്ടിച്ച് ജാമ്യത്തിനായി നീങ്ങാനാണ് അഭിഭാഷകന്റെ തീരുമാനം. ദിലീപുമായി അടുത്ത ബന്ധമുള്ള ഒരു സ്ത്രീയും പുരുഷനുമാണ് ഇനി അറസ്റ്റിലാവാനുള്ളതെന്നാണ് റിപ്പോര്‍ട്ട്.

ദിലീപുമായി നേരിട്ട് ബന്ധമുള്ളവരും ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് സൂചനകള്‍ ലഭ്യമായവരുമായ രണ്ടു പേരെയാണ് അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്ന് പൊലീസ് കോടതിയെ ധരിപ്പിച്ചുവെന്നും സൂചനകള്‍ ഉണ്ട്.

നേരത്തെ കേസില്‍ സബ് ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി രണ്ടാഴ്ചത്തേക്കു കൂടി കോടതി നീട്ടിയിരുന്നു. ഈ മാസം 22 വരെ ദിലീപിന്റെ റിമാന്‍ഡ് തുടരുമെന്ന് അങ്കമാലി മജിസ്‌ട്രേട്ട് കോടതി അറിയിച്ചു. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്.

കോടതിയില്‍ നേരിട്ടു ഹാജരാക്കുന്നതിനു പകരമാണു വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കേസ് പരിഗണിച്ചത്. ദിലീപിനെ കോടതിയില്‍ ഹാജരാക്കുമ്പോഴുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഗണിച്ചാണു കോടതി വിഡിയോ കോണ്‍ഫറന്‍സിങ് അനുവദിച്ചത്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News