Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:47 pm

Menu

Published on August 30, 2014 at 12:07 pm

എബോള വൈറസിനെതിരായ പരീക്ഷണ മരുന്ന് മൃഗങ്ങളിൽ വിജയിച്ചതായി റിപ്പോര്‍ട്ട്

experimental-ebola-drug-shows-100-success-in-monkeys

വാൻകൂവർ: എബോള വൈറസിനെതിരായ പരീക്ഷണ മരുന്ന് മൃഗങ്ങളിൽ വിജയിച്ചതായി റിപ്പോര്‍ട്ട്. എബോള രോഗം ബാധിച്ച പതിനെട്ട് കുരങ്ങന്‍മാരിലായി നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്.  രോഗ ചികിത്സരംഗത്തെ നിർണ്ണായക വഴിത്തിരിവായി ശാസ്ത്രലോകം ഇതിനെ കാണുന്നു. രോഗലക്ഷണം കാണിച്ച കുരങ്ങന്മാരില്‍ സെഡ്മാപ്പ് എന്ന പേരുള്ള മരുന്നാണ് പരീക്ഷിച്ചത്. മൂന്ന് മുതല്‍ അഞ്ച് ദിവസം വരെയാണ് മരുന്ന് കുത്തിവെച്ചത്.  പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട രീതിയിലുള്ള മാറ്റമാണ് കണ്ടതെന്ന് പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡയിലെ പരീക്ഷണ തലവനായ ഗാരി കൊബിൻഗെർ പറ‍ഞ്ഞു.വിവിധ ആൻറ് ബോഡികളുടെ മിശ്രിതമാണ് സെഡ്മാപ്പ് എന്ന മരുന്ന്. ആന്റിബോഡികൾ മാറ്റിമാറ്റിയുള്ള പരീക്ഷണത്തിലാണ് ഗവേഷകർ ഇപ്പോൾ. ഏത് മിശ്രതമാണ് ഫലപ്രദമായി എബോള വൈറസിനെ തടയുകയെന്നതാണ് ഇപ്പോൾ നടത്തുന്ന പരീക്ഷണം.കുരങ്ങുകളിൽ വേഗത്തിൽ പ്രവർത്തിച്ച സെഡ്മാപ്പ് മനുഷ്യരിൽ അത്രവേഗം പ്രവർത്തിക്കില്ല. അതിനാൽ തന്നെ ഫലത്തിനായി ഇനിയും കാത്തിരിക്കണം. മൃഗങ്ങളിൽ വിജയിച്ച സ്ഥിതിക്ക് വൈകാതെ മനുഷ്യരിലും ഇത് വിജയമാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33