Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:30 am

Menu

Published on December 30, 2013 at 10:25 am

ഷൂമാക്കര്‍ക്ക് സ്‌കീയിങ്ങിനിടെ തലയിടിച്ച് ഗുരുതര പരിക്ക്‌

f1-champion-schumacher-in-coma-reports

പാരീസ്: ഫോര്‍മുല വണ്‍ മുന്‍ ലോകചാമ്പ്യന്‍ മൈക്കല്‍ ഷൂമാക്കര്‍ക്ക് സ്‌കീയിങ്ങിനിടെ ഗുരുതരമായി പരിക്കേറ്റു. ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വതനിരകളിലുള്ള മെറിബെല്‍ റിസോര്‍ട്ടില്‍ മകന്‍ മിക്കു (14) മൊത്ത് സ്‌കീയിങ് നടത്തുന്നതിനിടെയാണ് അപകടം. ബാലന്‍സ് തെറ്റി ഷൂമാക്കര്‍ സമീപത്തെ പാറയിലിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ താരത്തെ ഉടന്‍തന്നെ ഹെലികോപ്റ്ററില്‍ മൗട്ടിയേഴ്‌സ് ആസ്പത്രിയിലേക്ക് മാറ്റി. ഹെല്‍മറ്റ് വെച്ചിരുന്നെങ്കിലും ഇടിയുടെ ആഘാതത്തില്‍ പരിക്കുണ്ടെന്ന് മെരിബല്‍ റിസോര്‍ട്ട് ഡയറക്ടര്‍  അറിയിച്ചു.ഏഴുതവണ ഫോര്‍മുല വണ്‍ കാറോട്ട ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യനായിട്ടുള്ള ഷൂമാക്കര്‍, കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News