Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍ (77) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 1958ലാണ് ഫാബി ബഷീറിന്റെ ജീവിത സഖിയായത്.പിന്നീട് 40 വര്‍ഷം അദ്ദേഹത്തോടൊപ്പം ഫാബി ബഷീര്‍ ജീവിച്ചത്. ബേപ്പൂര്‍ അരീക്കാടന്‍ തറവാട്ടില്‍ കോയക്കുട്ടി മാഷിന്റെയും ഖദീജയുടെയും ഏഴു മക്കളില്‍ മൂത്തവളാണ് ഫാത്തിമാ ബീവി എന്ന ഫാബി. ബഷീറിനെ സ്നേഹിച്ച പോലെ സാഹിത്യ ലോകം ഫാബിയേയും നെഞ്ചിലേറ്റിയിരുന്നു.ബഷീറിന്റെ ജീവിതത്തിലെ രസകരമായ കുറെ നിമിഷങ്ങള്‍ മലയാളി അറിഞ്ഞത് ഫാബിയിലൂടെയായിരുന്നു. ബഷീറിന്റെ പല കൃതികളിലും ഫാബി ഒരു കഥാപാത്രമായി കടന്നുവരുന്നുണ്ട്. ബഷീര്‍ വിടവാങ്ങിയശേഷവും ബഷീര്‍ ഓര്‍മകളിലും വര്‍ത്തമാനത്തിലും ഫാബി നിറസാന്നിധ്യമായി തുടര്‍ന്നു.അനീസ്, ഷാഹിന എന്നിവരാണ് മക്കൾ. വ്യാഴാഴ്ച രാവിലെ 10 മണിക്ക് ബേപ്പൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.
Leave a Reply