Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:03 am

Menu

Published on July 27, 2015 at 5:20 pm

പ്രേമത്തെ വിമർശിച്ച കമലിനോട് സോഷ്യൽ മീഡിയ ചോദിക്കുന്നു, ആനി അധ്യാപകനെ പ്രണയിച്ചത് ശരിയോ?

facebook-fans-comes-against-kamal

പ്രേമം സിനിമയ്‍ക്കെതിരെ രംഗത്തെത്തിയ സംവിധായകന്‍ കമലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. കമലിന്റെ മുന്‍ സിനിമകളിലെ രംഗങ്ങള്‍ എടുത്തുപറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം.

പ്രേമം സിനിമ കുട്ടികളെ വഴിതെറ്റിക്കുന്ന തരത്തിലുള്ളതാണെന്ന് കമല്‍ പറഞ്ഞിരുന്നു. അധ്യാപികനെ പ്രണയിക്കുന്നതും ക്ലാസ് മുറിയില്‍ ഇരുന്ന് മദ്യപിക്കുന്നതും കുട്ടികളെ വഴിതെറ്റിക്കും. അതിനാല്‍ തന്നെ സിനിമ തെറ്റായ സന്ദേശമാണ് നല്‍കുന്നത്. വ്യാജ സിഡി പുറത്താകുന്നത് ആദ്യ സംഭവമല്ല. സംഭവത്തില്‍ അനാവശ്യ വിവാദമുണ്ടാക്കിയെന്നും കമല്‍ പറഞ്ഞിരുന്നു.

എന്നാല്‍ മഴയെത്തും മുമ്പേയില്‍ വിദ്യാര്‍ഥിനിയായി അഭിനയിച്ച ആനി, മമ്മൂട്ടി അവതരിപ്പിച്ച അധ്യാപകനെ പ്രണയിച്ചത് ശരിയാണോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നത്. അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിലെ രംഗത്തിന്റെ പേരിലും കമല്‍‌ വിമര്‍‌ശിക്കപ്പെടുകയാണ്. റേപ്പ് ചെയ്‍ത് പ്രതികാരം ചെയ്യാന്‍ നടക്കുന്ന നായകന്റെ കഥ പറഞ്ഞത് ശരിയോ എന്നാണ് ഫേസ്ബുക്കില്‍ ചിലര്‍ ചോദിക്കുന്നത്. സ്വപ്‍നക്കൂടിലെ, ത്രില്‍ പോകുന്നതനുസരിച്ചു കാമുകിയെ മാറ്റുന്ന കുഞ്ഞൂഞ്ഞിന്റെ കഥ എടുത്തുപറഞ്ഞും സോഷ്യല്‍ മീഡിയയില്‍ കമലിനെതിരെ വിമര്‍ശനങ്ങളുയരുകയാണ്.

Loading...

Comments are closed.

More News