Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ് വർക്കായ ഫേസ്ബുക്കിൻറെ വളർച്ച ഇനി താഴോട്ടാണെന്ന് ഗവേഷകർ.2017 ഓടെ ഫേസ്ബുക്കിന് 80 ശതമാനം യൂസര്‍മര്‍ നഷ്ടപ്പെടുമെന്ന് പഠനം പറയുന്നു. അടുത്തിടെ നടത്തിയ ഒരു പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് ശവപറമ്പായി മാറുകയാണെന്ന് നേരത്തെ ഇത് സംബന്ധിച്ച് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. യുവാക്കള്‍ ഒന്നായി ഫേസ്ബുക്ക് ഉപേക്ഷിച്ച് സമാന രീതിയിലുള്ള മറ്റ് വെബ്‌സൈറ്റിലേക്ക് ചേക്കേറുകയാണെന്ന് പഠനം വ്യക്തമാക്കുന്നു. ഇതിന് അടിവരയിടുകയാണ് പ്രിന്‍സെസ്റ്റണ്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനം.വിവിധ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളെ പഠനവിധേയമാക്കിയതിനു ശേഷമാണ് ഫേസ്ബുക്കിൻറെ ഭാവി അത്ര ശോഭനമല്ലന്ന വിലയിരുത്തലില്‍ എത്തിയത്.പുതിയ സോഷ്യല്‍ സൈറ്റുകളും മൊബൈല്‍ അപ്ലിക്കേഷനുകളിലേക്കും ഉപയോക്താക്കള്‍ മാറുമെന്നാണ് പഠനം പറയുന്നത്.2003ല്‍ ആരംഭിച്ച മൈ സ്‌പേസ് എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റിന്റെ വളര്‍ച്ചയും തകര്‍ച്ചയും പെട്ടന്നായിരുന്നു. 2008ഓടെ പരമാവധി വളര്‍ച്ച കൈവരിച്ച മൈ സ്‌പേസ് 2011 ഓടെ ഏറ്റവും പുറകില്‍ പോയി. ഇത് തന്നെയായിരിക്കുമത്രെ ഫേസ്ബുക്കിന്റെയും ഗതി. 2017 ഓടെ എണ്‍പത് ശതമാനം ആളുകളും ഫേസ്ബുക്ക് ഉപേക്ഷിക്കുമെന്നാണ് പ്രിന്‍സൈറ്റണിന്റെ യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളായ മാര്‍ക്ക് സക്കര്‍ബര്‍ഗും, ദസ്ടിന്‍ മോസ്‌കൊവിത്സും, ക്രിസ് ഹ്യുസും ചേര്‍ന്ന് 2004ലാണ് ഫേസ്ബുക്ക് സ്ഥാപിച്ചത്. 2013 മെയ് കണക്കനുസരിച്ച് 111 കോടി ഉപയോക്താക്കളുള്ള സൈറ്റാണിത്. ഓരോ ഉപയോക്താവിനും ശരാശരി 130 സുഹൃത്തുക്കള്‍ വീതമുണ്ട്. ഫേസ്ബുക്കിൻറെ ഉപയോക്താക്കളില്‍ 70 ശതമാനവും അമേരിക്കയ്ക്ക് പുറത്താണ്.അതേസമയം, അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഫേസ്ബുക്കിന് ഇതുവരെയും ശരിയായ എതിരാളി എത്തിയിട്ടില്ലെന്നും വിലയിരുത്തപ്പെടുന്നു.
Leave a Reply