Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 10:51 pm

Menu

Published on June 27, 2015 at 1:17 pm

മഴവിൽ നിറങ്ങളുമായി ഫേസ്ബുക്ക് പ്രൊഫൈൽസ്

facebook-will-rainbow-fy-your-profile-picture-for-gay-marriage

മഴവിൽ നിറങ്ങളിൽ അണിഞ്ഞൊരുങ്ങിയ പ്രൊഫൈൽ പിക്ചറുകളാണ് ഫേസ്ബുക്കിലെങ്ങും. ചുമ്മ ഒരു രസത്തിനു കേറി പ്രൊഫൈൽ കളർഫുൾ ആക്കുന്നതല്ലിത്. യുഎസ് കോടതിയുടെ സ്വവർഗവിവാഹം നിയമപരമാക്കിയ പ്രഖ്യാപനത്തെ തിളങ്ങുന്ന പ്രൊഫൈൽ പിക്ചറുകളിലൂടെ ആഘോഷിക്കുകയാണ് യുവത. സെയിം സെക്സ് മാര്യേജിനെ അനുകൂലിച്ചതിൽ മറ്റൊരു പ്രമുഖ പ്രൊഫൈൽ കൂടിയുണ്ട്. അതു മറ്റാരുടേതുമല്ല, സാക്ഷാൽ വൈറ്റ് ഹൗസിന്റേതാണ്. സുപ്രീംകോടതി വിധി പുറത്തു വന്നതിനു പിന്നാലെയാണ് ഫ്സേബുക്ക് പ്രൊഫൈലിൽ വൈറ്റ് ഹൗസും മഴവിൽ നിറങ്ങൾ ഒഴുക്കിയത്.

ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ്, ആപ്പിൾ സിഇഒ ടിം കുക്ക്, മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല തുടങ്ങിയവരും സ്വവർഗ വിവാഹം നിയമവിധേയമാക്കിയതിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. മിന്നൽപ്പിണർപോലെ വന്ന നീതി എന്നാണ് അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ വിധിയെ വിശേഷിപ്പിച്ചത്.

നിയമത്തെ അനുകൂലിക്കുന്നുണ്ടെങ്കിൽ facebook.com/celebratepride എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെയും പ്രൊഫൈൽ പിക്ചറിനു മുകളിൽ റെയിൻബോ ബാനർ സ്വയം സ്വീകരിക്കാവുന്നത്തെ ഉള്ളൂ

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News