Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളത്തിൻറെ യുവതാരങ്ങളായ ഫഹദ് ഫാസിലും നസ്രിയയുടെയും നസീമും വിവാഹിതരാകുന്നതില്‍ അല്‍പം വിഷമമൊക്കെയുണ്ടായിരുന്നെങ്കിലും വലിയ സന്തോഷത്തോടെയായിരുന്നു ആ വാര്‍ത്ത ചലച്ചിത്രലോകവും ആരാധകരും സ്വീകരിച്ചത്.അതിനുശേഷം ഔപചാരികമായ എന്‍ഗേജ്‌മെനറും കഴിഞ്ഞു.രണ്ടു പേരുടെയും എന്‍ഗേജ്‌മെന്റ് ഫോട്ടോകളെല്ലാം കണ്ടതോടെ ഏവരും പുതിയ ജോഡികള്‍ക്ക് മംഗളങ്ങള്‍ നേരുകയും ചെയ്തു. എന്നാൽ ഇപ്പോള്‍ കേള്‍ക്കുന്നത് ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും വിവാഹംകഴിഞ്ഞുവെന്നാണ്. അത് പക്ഷേ ഒരു സിനിമയ്ക്ക് വേണ്ടിയായിരുന്നുവെന്ന് മാത്രം. അഞ്ജലി മേനോന്‍ ഒരുക്കുന്ന ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിന് വേണ്ടിയാണ് നസ്രിയ-ഫഹദ് വിവാഹം ഷൂട്ട് ചെയ്തത്.ജീവിതത്തില്‍ ഇരുവരും ഒന്നിയ്ക്കാന്‍ പോകുന്നകാര്യം പുറത്തറിയിയ്ക്കുന്നതിന് മുമ്പേ സിനിമയ്ക്കുവേണ്ടിയെടുത്ത രംഗങ്ങള്‍ പുറത്തുവിടരുതെന്ന നിര്‍ദ്ദേശമനുസരിച്ച് അണിയറക്കാര്‍ ഇക്കാര്യം രഹസ്യമാക്കി വെയ്ക്കുകയായിരുന്നുവെന്നാണറിയുന്നത്. ഫഹദും നസ്രിയയും ആദ്യമായി ജോഡിചേരുന്ന ചിത്രമാണ് ബാംഗ്ലൂര്‍ ഡെയ്‌സ്. ഇതിന്റെ ചിത്രീകരണത്തിനിടെയാണ് ഫാസില്‍ ഇവര്‍ വിവാഹിതരാകാന്‍ പോകുന്നുവെന്നകാര്യം പ്രഖ്യാപിച്ചത്. വിവാഹപ്രഖ്യാപനത്തിന് മുമ്പേ നടത്തിയ ഈ വിവാഹം ഇവര്‍ക്കെന്നും ഓര്‍ത്തിരിക്കാന്‍ സുഖമുള്ളകാര്യമായി മാറുമെന്നതില്‍ സംശയമില്ലെന്നാണ് ചലച്ചിത്ര ലോകത്തെ സംസാരം.
Leave a Reply