Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 8:17 pm

Menu

Published on January 31, 2014 at 5:05 pm

നിത്യാ മേനോനോട് ഫഹദ് – എന്നെ വിവാഹം കഴിക്കാമോ…?

fahad-fazil-has-proposed-nithya-menon

നിത്യാ മേനോനോട് ഫഹദ് ചോദിച്ചു -എന്നെ വിവാഹം കഴിക്കാമോ..?നസ്‌റിയ നസീമുമായി ഫഹദ് ഫാസില്‍ വിവാഹമുറപ്പിച്ച സന്തോഷ വാര്‍ത്ത ഇപ്പോള്‍ സിനിമാ ലോകത്തു നിറഞ്ഞു നില്‍ക്കുന്നതിനിടയില്‍ ഫഹദിനെ മറ്റൊരു താരവുമായി ചേര്‍ത്തുവച്ച് അപവാദം പ്രചരിപ്പിക്കുകയാണെന്ന് കരുതല്ലേ. ഫഹദ് ഫാസിലും നിത്യാ മേനോനും പ്രപ്പോസല്‍ വച്ചതും താരത്തിന് വാച്ച് സമ്മാനം നല്‍കിയതും സത്യം തന്നെ. പക്ഷെ യഥാര്‍ത്ഥ ജീവിതത്തിലല്ല, പ്രമുഖ വാച്ച് കമ്പനിയായ ടൈറ്റാന്റെ പരസ്യചിത്രത്തിലാണ് ഇവര്‍ ഇങ്ങനെ അഭിനയിച്ചിരിക്കുന്നത്. ഫഹദ് ഫാസിലും നിത്യ മേനോനും സുഹൃത്തുക്കള്‍ക്കൊപ്പം ഹോളിഡേ ആഘോഷിച്ചുകൊണ്ടിരിക്കുന്നയിടത്താണ് പരസ്യം തുടങ്ങുന്നത്. കളിചിരിയിലൂടെ അവര്‍ മുന്നേറുമ്പോള്‍ ഫഹദ് നിത്യയുടെ അടുത്ത് വന്ന് എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ടെന്ന് പറയുന്നു. പറയുന്നത് നല്ലതാണോ ചീത്തയാണോ എന്ന നിത്യയുടെ ചോദ്യത്തിന് നല്ലതാണെന്ന് ഫഹദ് മറുപടി നല്‍കുന്നു. പക്ഷേ കാര്യം പറയാന്‍ നിത്യയുടെ കൂട്ടുകാര്‍ സമ്മതിക്കുന്നില്ല. അവര്‍ അവളെയുംകൊണ്ട് പോകുന്നു. പിന്നെ ഭക്ഷണം കഴിക്കാന്‍ എല്ലാവരും ഒരുമിച്ചിരിക്കുമ്പോള്‍ ഫഹദ് നിത്യയ്ക്കരികില്‍ വന്നിരിക്കുന്നു. സ്വകാര്യമായി നേരത്തെ പറഞ്ഞതിൻറെ  ബാക്കി നിത്യ തിരക്കി. എന്നെ വിവാഹം കഴിക്കാമോ എന്നായിരുന്നു ഫഹദിന്റെ ചോദ്യം. തുടര്‍ന്ന് ടൈറ്റാന്‍ വാച്ച് സമ്മാനമായി നല്‍കുന്നു. ഇതാണ് പുതിയ പരസ്യം.ഇപ്പോള്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മൂവരും. നിത്യയെയും ഫഹദിനെയും നസ്രിയെയും കൂടാതെ ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും ഇഷ തല്‍വാറും ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.എന്തായലും സംഭവം കേട്ട് നസ്‌റിയയും ആരാധകരും ഞെട്ടിയില്ലെന്ന് വിശ്വസിക്കുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News