Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ആനക്കൊമ്പില്‍ തൂങ്ങി അഭ്യാസ പ്രകടനം നടത്തിയ നടന്‍ ഫഹദ് ഫാസിലിനെതിരെ മൃഗസ്‌നേഹികള്‍ രംഗത്ത്.ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെടുത്ത ഒരു വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ ഇട്ടതോടെയാണ് സംഗതി വിവാദമായത്.കഴിഞ്ഞ ദിവസമാണ് വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്.വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് മൃഗസ്‌നേഹികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ‘ഫഹദിന്റെ ധൈര്യം’ എന്ന തലക്കെട്ടോടെ വീഡിയോ പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോക്ക് വലിയ പ്രതികരണം ലഭിച്ചെങ്കിലും നിരവധി പേര്‍ എതിര്‍പ്പുമായി രംഗത്തെത്തി. ഫഹദ് ഫാസിലിനെ അറസ്റ്റ് ചെയ്യണമെന്നാണ് മൃഗസ്‌നേഹികളുടെ ആവശ്യം.ആനക്കൊമ്പില്‍ നാലും അഞ്ചും തവണ നടന്‍ പൊങ്ങിതാഴുന്നതാണ് 21 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍. ഫഹദിന്റെ തൊട്ടടുത്തായി ആനപാപ്പാനും നില്‍ക്കുന്നുണ്ട്. യാതൊരു സുരക്ഷാ മുന്‍കരുതലും ഇല്ലാതെയാണ് ഫഹദിന്റെ അഭ്യാസ പ്രകടനം. അക്ഷമനായി ആന തല കുലുക്കുന്നതും വീഡിയോയിലുണ്ട്. അഭ്യാസം ഒരാള്‍ കാമറയില്‍ ചിത്രീകരിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ എവിടെ വെച്ചാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. സിനിമയ്ക്കുവേണ്ടിയുള്ള ചിത്രീകരണമാണോ അതോ ഫഹദിന്റെ സ്വകാര്യനിമിഷങ്ങളാണോ ഇതെന്നും സ്ഥിരീകരിച്ചിട്ടില്ല.സുപ്രീംകോടതി വിധിയുടെ പരസ്യമായ ലംഘനമാണ് ഫഹദ് നടത്തിയതെന്നും ഇദ്ദേഹത്തെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്നും സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗമായ എം.എന്‍ ജയചന്ദ്രന്‍ പ്രതികരിച്ചു. മൃഗങ്ങളോടുള്ള ക്രൂരത തടയുവാനായി 1960ല്‍ നിലവില്‍ വന്ന നിയമപ്രകാരം ഈയൊരു അഭ്യാസപ്രകടനം കുറ്റകരമാണെന്ന് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വി. കെ വെങ്കിടാചലം പറഞ്ഞു. അതേസമയം, ഫഹദ് ഇതിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
–
–
Leave a Reply