Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലപ്പുഴ: ഫഹദ് ഫാസിലിൻറെയും നസ്രിയയുടെയും വിവാഹനിശ്ചയ ചടങ്ങ് നാളെ നടക്കും. തിരുവനന്തപുരം താജ് ഹോട്ടലില്‍ വെച്ച് ഉച്ചയ്ക്ക് 12.30ന് ആണ് വളയിടൽ ചടങ്ങ്.ചടങ്ങില്‍ ബന്ധുക്കളും അടുത്ത കുടുംബസുത്തൃത്തുക്കളും മാത്രമേ പങ്കെടുക്കുകയുള്ളൂ. ദുബായില്‍ ഷൂട്ടിംഗ് തിരക്കിലായതിനാല്‍ ഫഹദ് നാളെ രാവിലെ അവിടെ നിന്ന് തിരുവനന്തപുരത്തെത്തും. ഫാസിലും ഭാര്യ റോസിനയും ഫഹദിന്റെ സഹോദരങ്ങളുമടക്കം അമ്പതോളം പേരാണ് ആലപ്പുഴയില്‍ നിന്ന് ചടങ്ങില്‍ പങ്കെടുക്കാനെത്തുക. ഫഹദിന്റെ സഹോദരിമാരായ അഹമ്മദയും ഫാത്തിമയുമാണ് നസ്രിയയ്ക്ക് വളയിടുന്നത്. ചടങ്ങിനും സല്‍ക്കാരത്തിനും ശേഷം ഫഹദും നസ്രിയയും ഒരുമിച്ച് മാധ്യമപ്രവര്‍ത്തകരെ കാണും.ആഗസ്റ്റ് 21നാണ് ഇരുവരുടെയും വിവാഹം.
Leave a Reply