Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 9, 2025 5:14 pm

Menu

Published on January 20, 2014 at 11:16 am

ഫഹദും നസ്രിയയും വിവാഹിതരാകുന്നു;വിവാഹം ആഗസ്റ്റില്‍?

fahad-nazriya-ready-to-get-married

മലയാള സിനിമയിൽ വീണ്ടുമൊരു താര വിവാഹം കൂടി!നടന്‍ ഫഹദും നടി നസ്രിയ നസീമുമാണ് വിവാഹിതരാകാൻ ഒരുങ്ങുന്നത്.ഫഹദിൻറെ പിതാവും സംവിധായകനുമായ ഫാസിലാണ് ഇക്കാര്യം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്.പ്രണയവിവാഹമല്ലെന്ന് ഫാസില്‍ പറഞ്ഞു. കുട്ടിക്കാലം തൊട്ട് തന്നെ നസ്‌റിയയെ അറിയാം. കുടുംബാംഗങ്ങള്‍ ആലോചിച്ചാണ് വിവാഹം തീരുമാനിച്ചതെന്നും ഫാസില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഫഹദ് ഫാസിലിൻറെ വീട്ടില്‍ വെച്ചാണ് വിവാഹം ഉറപ്പിച്ചത്. ഫഹദുമായുള്ള വിവാഹത്തിന് ശേഷം നസ്‌റിയ അഭിനയരംഗത്ത് തുടരുമോ എന്ന ചോദ്യത്തിന് അത് വിവാഹശേഷം അവര്‍ തീരുമാനിക്കേണ്ട കാര്യമാണെന്നും ഫാസില്‍ പറഞ്ഞു.ഫാസില്‍ തന്നെ സംവിധാനം ചെയ്ത കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമയിലെത്തിയത്.പിന്നീട് സിനിമയില്‍ നിന്ന് മാറി നിന്ന ഫഹദ് 2011ല്‍ ഇറങ്ങിയ ചാപ്പാകുരിശ് എന്ന സിനിമയിലെ വേഷത്തോടെ ശ്രദ്ധേയനായി.പിന്നീട് നിരവധി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഫഹദ് കുടുംബ പ്രേക്ഷകരുടെയും പുതിയ തലമുറയുടേയും പ്രിയങ്കരനായി മാറുകയായിരുന്നു.സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന സിനിമയിലാണ് ഫഹദ് ഒടുവില്‍ അഭിനയിച്ചത്.ബാലതാരമായി സിനിമയില്‍ എത്തിയ നസ്‌റിയ നേരം എന്ന ചിത്രത്തിലൂടെയാണ് നായികയായി ശ്രദ്ധിക്കപ്പെടുന്നത്.പിന്നാലെ രാജറാണി, നയ്യാണ്ടി എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തും നസ്‌റിയ താരപദവി നേടി.അടുത്തയാഴ്ച റിലീസ് ചെയ്യുന്ന സലാല മൊബൈല്‍സും ഷൂട്ടിങ് പൂര്‍ത്തിയായ ഓം ശാന്തി ഓശാന തുടങ്ങിയ ചിത്രങ്ങളിലൂടെ തിരക്കേറിയ താരമായി തിളങ്ങിനില്‍ക്കുമ്പോഴാണ് നസ്‌റിയ വിവാഹജീവിതത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്നത്.ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ലൈക്കുള്ള മലയാളിയും നസ്‌റിയയാണ്.അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന എല്‍ ഫോര്‍ ലവ് എന്ന ചിത്രത്തില്‍ നസ്‌റിയയും ഫഹദും ഒന്നിച്ചഭിനയിക്കുന്നുണ്ട്.അതിനപ്പുറം ഇരുവരെയും ഒന്നിച്ച് ഒരു വേദിയില്‍ പോലും കണ്ടിട്ടില്ല എന്നതാണ് കൗതുകം.ഇവരുടെ വിവാഹ വാര്‍ത്തയില്‍ അമ്പരന്നിരിക്കുകയാണ് സിനിമാലോകം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News