Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 4:28 am

Menu

Published on August 3, 2015 at 3:36 pm

എ ടി എം കൗണ്ടറുകള്‍ വഴി കള്ളനോട്ടുകൾ വ്യാപിക്കുന്നു….!

fake-currency-notes-flow-out-of-atms

തൃശ്ശൂര്‍: എ ടി എം കൗണ്ടറുകള്‍ വഴി കള്ളനോട്ടുകൾ വ്യാപിക്കുന്നതായി റിപ്പോർട്ട്. വേണ്ടത്ര പരിശോധനാ സംവിധാനങ്ങളില്ലാത്തതാണ് കള്ളനോട്ടുകളുടെ ഒഴിക്കിന് കാരണം.കള്ളനോട്ടുകള്‍ കണ്ടെത്തിയാല്‍ അവ നശിപ്പിക്കുക മാത്രമാണ് ഏക പോംവഴി. എ.ടി.എമ്മില്‍ പണം നിക്ഷേപിക്കുന്ന ആയിരക്കണക്കിന് ഏജന്‍സികളാണ് രാജ്യത്തുള്ളത്. ടണ്‍കണക്കിനു കറന്‍സികളാണ് ഇവര്‍ക്കു ബാങ്കുകള്‍ കൈമാറുന്നത്. ബാങ്കുകള്‍ നല്‍കുന്ന നോട്ടുകളാണോ എ.ടി.എമ്മില്‍ നിക്ഷേപിക്കുന്നത് എന്നറിയാന്‍ യാതൊരു മാര്‍ഗ്ഗവും ഇല്ല. കള്ളനോട്ടുകള്‍ കണ്ടെത്താനുള്ള സംവിധാനം എ.ടി.എമ്മില്‍തന്നെ ഉള്‍പ്പെടുത്താമായിരുന്നിട്ടും അതുണ്ടായിട്ടില്ല. എ.ടി.എം. വഴിയാണ് ഈ നോട്ടുകള്‍ കിട്ടിയതെന്നു തെളിയിക്കാന്‍ വ്യക്തികള്‍ക്കു സാധിക്കില്ല. കേസും കോടതിയും ഭയന്ന് ആരും പരാതിപ്പെടാറില്ല എന്നതു കള്ളനോട്ടുകച്ചവടത്തിനു വളമാകുന്നു. ഇന്ത്യയിലൊട്ടാകെ ഒന്നരലക്ഷം എ.ടി.എമ്മുകളാണുള്ളത്. കേരളത്തില്‍ മാത്രമായി പതിനയ്യായിരത്തോളം എ.ടി.എമ്മുകളുമുണ്ട്. ദിവസവും രണ്ടുലക്ഷം രൂപയാണ് ഒരു എ.ടി.എമ്മില്‍നിന്ന് പിന്‍വലിക്കുന്നത്. ബാങ്കുകള്‍ ഏജന്‍സികള്‍ക്ക് കൈമാറുന്ന ലക്ഷക്കണക്കിന് തുക ഇവര്‍ അന്നു തന്നെ എ ടി എമ്മില്‍ ഇടുന്നോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നില്ല.ബാങ്കുകളിലും നോട്ടെണ്ണല്‍ യന്ത്രത്തിലും കള്ളനോട്ടുകള്‍ കണ്ടെത്താനുള്ള സംവിധാനം ഉണ്ടെങ്കിലും എ ടി എം കൗണ്ടറുകളില്‍ ഇതൊന്നും തന്നെയില്ല. ഇതാണ് എ ടി എം വഴിയുള്ള കള്ളനോട്ടുകളുടെ ഒഴുക്ക് വ്യാപകമാകുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News