Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട് : പ്ലാസ്‌റ്റിക് അടങ്ങിയ അരി വിതരണം ചെയ്യുന്നത് സംസ്‌ഥാനത്ത് വ്യാപകമാകുന്നതായി റിപ്പോർട്ട്.ചൈനയില്‍നിന്നുള്ള പോളിമര്‍ കലര്‍ന്ന അരിയാണ് കേരളത്തിലെ മാര്‍ക്കറ്റിലും നിറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് നാദാപുരത്താണ് ഇത്തരത്തിലുള്ള അരി വില്പനക്കെത്തിയതായി കണ്ടെത്തിയിട്ടുള്ളത്. തിളങ്ങുന്ന വെളുത്ത അരി തിളപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന കഞ്ഞിവെള്ളത്തിനു മുകളില്‍ കൂടുതല്‍ പാടകെട്ടുന്നതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇക്കാര്യം പുറത്തുവന്നത്.ഈ അരി വെള്ളത്തിലിട്ട് തിളപ്പിച്ചാന്‍ സാധാരണയില്‍ കൂടുല്‍ പാടയുണ്ടാകുന്നതായും വാര്‍ത്തുവെച്ചാല്‍ പാട പ്ലസ്റ്റിക് പോലെ ബലമുള്ളതാകുകയും ചെയ്യും .ഇത് വെയിത്ത് വെച്ച് ഉണക്കിയാല്‍ കത്തുന്ന പ്ലാസ്റ്റിക് തന്നെയായി പാടമാറും. ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും കൃത്രിമ പദാര്‍ത്ഥങ്ങളും ചേര്‍ത്താണ് അരി തയ്യാറാക്കുന്നത്. ഇത്തരം കൃത്രിമ അരി സാധാരണ അരിയുടെ കൂടെ കലര്‍ത്തിയും വില്‍പ്പനയ്‌ക്കെത്തുന്നുണ്ട് എന്നാണറിയുന്നത്. ചൈനയില്‍ നിന്നുള്ള കൃത്രിമ അരിയെ കുറിച്ച് വിയറ്റ്‌നാമില്‍ നിന്നും സിംഗപ്പൂരില്‍ നിന്നും നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് സമാന സ്വഭാവമുള്ള അരി കേരളത്തിലും വില്‍പനയ്‌ക്കെത്തിയതായി കണ്ടെത്തിയിരിക്കുന്നത്.
Leave a Reply