Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 2:04 am

Menu

Published on April 30, 2019 at 2:00 pm

ഫോനി ചുഴലിക്കാറ്റ് ; കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

fani-cyclon-heavy-rain-in-kerala-2

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും ഇടയ്ക്കു രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് ശക്തിയാർജിച്ച് വടക്കുപടിഞ്ഞാറൻ ദിശയിലേക്കു നീങ്ങുന്നു. ഇന്ത്യൻ തീരത്തു നിന്ന് ഏകദേശം 950 കിലോമീറ്റർ അകലെയാണ് ഫോനിയുടെ സഞ്ചാരപാത. ഫോനിയുടെ വേഗം ഇന്ന് മണിക്കൂറിൽ 165 കിലോമീറ്റർ വരെയായി ഉയരാനിടയുണ്ട്. കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നു കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പു നൽകി.

എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിൽ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പായ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. ഫോനി ഇന്നു കൂടുതൽ ശക്തിയാർജിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറും. നാളെവരെ വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന ഫോനി അതിനുശേഷം വടക്കുകിഴക്കു ദിശയിലായിരിക്കും സഞ്ചരിക്കുക.

കേരളത്തിന്റെ തീരപ്രദേശം പ്രക്ഷുബ്ധമായതിനാൽ ഇന്നും മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു മുന്നറിയിപ്പുണ്ട്. ആഴക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഏറ്റവും അടുത്തുള്ള സുരക്ഷിതതീരത്തേക്കു മടങ്ങണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇതിനിടെ, ഇന്നലെ കാറ്റിലും മഴയിലും മൂവാറ്റുപുഴ പട്ടണത്തിലും സമീപപ്രദേശങ്ങളിലും വൻ നാശനഷ്ടം ഉണ്ടായി. വൈകിട്ട് 4 മണിയോടെ ആഞ്ഞടിച്ച കാറ്റിൽ വൻമരങ്ങളും കൂറ്റൻ ബോർഡുകളും നിലംപതിച്ചു. എംസി റോഡ‍ിൽ ഒരു മണിക്കൂറോളം ഗതാഗതം നിലച്ചു.

Loading...

Leave a Reply

Your email address will not be published.

More News