Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആതന്‍സ്: ഇറ്റലിയിലെ ബാള്‍ക്കന്‍ മുനമ്പുകള്ക്കിടയിലെ എയിഡ്രിയാറ്റിക് കടലില്‍ തീപ്പിടിച്ച കപ്പലിലെ യാത്രക്കാരെ നീക്കാനുള്ള രക്ഷാ പ്രവര്‍ത്തനം തുടരുന്നു. ശക്തമായ കാറ്റും തിരമാലയും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ടെങ്കിലും രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്. 275 ലേറെ യാത്രക്കാര്‍ കപ്പലിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. കാറ്റില്‍ ഹെലികോപ്റ്ററുകളുപയോഗിക്കാനുള്ള ബുദ്ധിമുട്ടാണ് രക്ഷാപ്രവര്‍ത്തനം വൈകിപ്പിക്കുന്നത്. ഗ്രീസിലെ പാത്രാസ് തുറമുഖത്തുനിന്ന് ഇറ്റലിയിലെ അങ്കോണ തുറമുഖത്തേക്കു 422 യാത്രക്കാരും 56 ജീവനക്കാരുമടക്കം 478 പേരുമായി പുറപ്പെട്ട കപ്പല്‍ അഡ്രിയാറ്റിക് കടലില്‍ കോര്‍ഫു ദ്വീപിനു സമീപത്തുവച്ച് തീ പിടിക്കുകയായിരുന്നു. കത്തുന്ന കപ്പലിനുസമീപം നിരവധി യാത്രാക്കപ്പലുകളും ചരക്കുകപ്പലുകളും രക്ഷാപ്രവര്‍ത്തകരെ സഹായിക്കാനായി കാത്തുനില്‍ക്കുന്നുണ്ട്. കപ്പലിന്റെ താഴത്തെ കാര്‍ ഡെക്കില്‍ നിന്നാണ് തീപടര്‍ന്നത്. 26,904 ടണ്‍ ഭാരമുള്ള നോര്‍മന്‍ അറ്റ്ലാന്റിക്കിന് അഞ്ചുവര്‍ഷത്തെ പഴക്കമേയുള്ളൂ.കപ്പലില്‍ നിന്നും എടുത്തുചാടിയ ഒരു യാത്രക്കാരന് മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്.
Leave a Reply