Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:45 am

Menu

Published on November 1, 2013 at 4:06 pm

തമിഴ് ഗായിക സുപ്രിയയെ ശ്രീലങ്കന്‍ സൈന്യം പീഡിപ്പിച്ചു കൊന്നതു !!

fate-of-tamil-propagandist-and-tv-presenter-chilling-new-evidence-from-sri-lanka

ആഭ്യന്തരയുദ്ധകാലത്ത് തമിഴ് ഗായിക സുപ്രിയയെ ശ്രീലങ്കന്‍ സൈന്യം പീഡിപ്പിച്ചു കൊന്നതായി സൂചന ലഭിച്ചു. എല്‍ടിടിഇ അനുകൂല ചാനലിലെ വാര്‍ത്താ അവതാരകയായിരുന്ന സുപ്രിയ ഏറ്റുമുട്ടലിനിടെയാണ് മരിച്ചതെന്നായിരുന്നു ലങ്കന്‍ സൈന്യത്തിന്റെ വിശദീകരണം. എന്നാല്‍ യാതൊരു പരിക്കുകളുമില്ലാതെ സൈന്യത്തിന്റെ പിടിയിലാകുന്ന സുപ്രിയയുടെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. യുദ്ധ ഭൂമിയില്‍ നിന്നും അവശ നിലയില്‍ കടലോരത്തുള്ള ചളിക്കുണ്ടില്‍ നിന്നാണ് സുപ്രിയയെ സൈന്യം പിടികൂടുന്നത്.പ്രഭാകരന്റെ മകന്റെ മരണം അടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുകൊണ്ടുവന്ന ബ്രിട്ടനിലെ ചാനല്‍ 4 ആണ് ഇതു സംബന്ധിച്ച ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പുറത്തുവിട്ടത്. പിടികൂടുമ്പോള്‍ സുപ്രിയ എല്‍ടിടിഇ നേതാവ് പ്രഭാകരന്റെ മകളാണ് എന്നാണ് ലങ്കന്‍ സൈന്യം കരുതിയത്. താന്‍ പ്രഭാകരന്റെ മകളല്ല എന്ന് സുപ്രിയ ദൃശ്യങ്ങളില്‍ പറയുന്നുണ്ട്. സൈന്യത്തിന്റെ പിടിയിലായ സുപ്രിയയെ പിന്നീട് ലൈംഗികമായി പീഡിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സുപ്രിയയുടെ മരണം ഏറ്റുമുട്ടലിനിടെയായിരുന്നു എന്ന ശ്രീലങ്കന്‍ സൈന്യത്തിന്റെ വാദമാണ് ഇതോടെ പൊളിയുന്നത്. ഈ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ നിരായുധയായ ഇശൈപ്രിയയെ ലങ്കന്‍ സൈന്യം പിടികൂടി കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് വ്യക്തമാകുന്നു. ലങ്കന്‍ സൈന്യത്തിന്റെ യുദ്ധകുറ്റങ്ങളുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നതോടെ രജപക്‌സെ ഭരണകൂടം കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News