Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 13, 2025 4:41 pm

Menu

Published on December 6, 2013 at 1:43 pm

മദ്യപിച്ചു ബഹളമുണ്ടാക്കിയ മകനെ അച്ഛനും അമ്മയും ചേര്‍ന്ന് കൊന്നു

father-and-mother-arrested-for-killing-their-drunkard-son

കൊല്ലം:മദ്യപിച്ചു ബഹളമുണ്ടാക്കിയ മകനെ അച്ഛനും അമ്മയും ചേര്‍ന്ന് തലയ്ക്കടിച്ചു കൊന്നു.രണ്ട് പേരും പോലീസിന്റെ പിടിയിലായി.കൊല്ലം ജില്ലയിലെ ശാസ്താംകോട്ടക്കടുത്താണ് സംഭവം.ശാസ്‌താംകോട്ട കരിന്തോട്ടുവ കോട്ടയ്‌ക്കുപുറത്ത്‌ വീട്ടില്‍ ഷിബു(27)വാണു കൊല്ലപ്പെട്ടത്‌.ഷിബുവിന്റെ മാതാപിതാക്കളായ ബാബു (60),കുഞ്ഞുമോള്‍ (48) എന്നിവരെ ശാസ്‌താംകോട്ട സി.ഐ. കസ്‌റ്റഡിയിലെടുത്തു.ഷിബുവിന്റെ മദ്യപാനം കൊണ്ട് കുടുംബം പൊറുതി മുട്ടി ഇരിക്കുകയായിരുന്നു.ഷിബുവിന്റെ അതിക്രമങ്ങള്‍ സഹിക്കാതെ ഭാര്യ പിണങ്ങിപ്പോയിട്ട് അധിക കാലം ആയിട്ടില്ല.ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.രണ്ട് പേരും ഷിബുവിന്റെ വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്.ഡിസംബര്‍ 4 ന് രാത്രിയില്‍ ആണ് ഷിബു കൊല്ലപ്പെട്ടത്.രാത്രിയില്‍ മദ്യപിച്ച് ലക്കുകെട്ടാണത്രെ ഷിബു വീട്ടിലെത്തിയത്.കയ്യില്‍ പിന്നേയും മദ്യം കരുതിയിരുന്നു.ഈ മദ്യം അമ്മ തന്നെ ഗ്ലാസ്സില്‍ പകര്‍ന്ന് നല്‍കണം എന്നാവശ്യപ്പെട്ടാണ് പ്രശ്‌നം തുടങ്ങിയത്.മദ്യം ഒഴിച്ചു നല്‍ക്കാന്‍ അമ്മ വിസമ്മതിച്ചതോടെ ഷിബു അക്രമാസക്തനായി. വീടിന് പുറത്തിറങ്ങി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യാനും ഇയാള്‍ ശ്രമിച്ചു.ഒരു തരത്തില്‍ വീടിനകത്തേക്ക് പിടിച്ചുകൊണ്ടെങ്കിലും ഷിബു വീണ്ടും അക്രമാസക്തനാവുകയായിരുന്നുവത്രെ.മദ്യക്കുപ്പി പൊട്ടിച്ച് സ്വന്തം തലയില്‍ മുറിവേല്‍പിച്ച ഷിബുവിനെ അച്ഛന്‍ ബാബു വിലക്കി.ഇതോടെ ബാബുവിന് നേരെയായി ആക്രമണം.ഒടുവില്‍ നിവൃത്തിയില്ലാതെ മരക്കഷ്ണം കൊണ്ട് ഷിബുവിനെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് ബാബു പറഞ്ഞത്.ബോധ രഹിതനായി നിലത്ത് വീണ ഷിബു അല്‍പസമയത്തിനകം മരിക്കുകയും ചെയ്തു.മകന്റെ മരണം ഉറപ്പാക്കിയ മാതാപിതാക്കള്‍ മൃതദേഹം കൊണ്ടുപോയി റോഡരികില്‍ കിടത്തിയെന്നു പോലീസ്‌ പറയുന്നു.ഇന്നലെ രാവിലെ മകന്‍ റോഡരികില്‍ മരിച്ചുകിടക്കുന്നതായി ഇവര്‍ പോലീസില്‍ അറിയിച്ചു.സ്ഥലത്തെത്തിയ ശാസ്‌താംകോട്ട സി.ഐ.മോഹന്‍ദാസ്‌ ബാബുവിനെയും കുഞ്ഞുമോളെയും ചോദ്യംചെയ്‌തപ്പോഴാണു കൊലപാതകവിവരം വെളിപ്പെട്ടത്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News