Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചങ്ങനാശ്ശേരി : പന്ത്രണ്ടുകാരിയേയും ഏഴു വയസുകാരനേയും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ടാനമ്മയെയും പിതാവിനെയും അറസ്റ്റ് ചെയ്തു. മലകുന്നം പാലാത്രകിഴക്കേപറമ്പില്‍ ബിജു തോമസിന്റെ മക്കളായ അനീറ്റ (12) സഹോദരന്‍ ആല്‍ബിന്‍ (7) എന്നിവരാണ് അച്ഛന്റെയും രണ്ടാനമ്മയുടേയും ക്രൂരമർദ്ദനത്തിനിരയാത്.പരിക്കുകളോടെ ഇരുവരെയും ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ കഴിയുകയാണ്. കുട്ടികളുടെ അച്‌ഛന്‍ ബിജു തോമസ്, രണ്ടാനമ്മ പാല സ്വദേശി ജിജി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇത്തിത്താനം ഹയർസെക്കണ്ടറി സ്‌കൂളിൽ 6-ാം ക്ലാസിൽ പഠിക്കുന്ന അനീറ്റാ തോമസ് ഇന്നലെ ക്ലാസ്സിൽ വരാതിരുന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടികളുടെ രണ്ടാനമ്മ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് വീട്ടിൽ ട്യൂഷൻ എടുത്തിരുന്നു. സ്കൂളിൽ പഠിക്കുന്ന മറ്റൊരു വിദ്യാർത്ഥി ട്യൂഷനായി വീട്ടിലെത്തിയപ്പോൾ അടികൊണ്ട് കാലിലൂടെ രക്തം ഒലിക്കുന്ന അനീറ്റയെയാണ് കണ്ടത്. അനീറ്റയുടെ ദയനീയാവസ്ഥ കണ്ട് വിവരം അമ്മയോട് പറയുകയും ഇവർ അയൽപക്കത്തുള്ളവരെയും കൂട്ടി സ്‌കൂളിൽ എത്തി ക്ലാസ് ടീച്ചറെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ വൈസ് പ്രസിഡന്റ് സി.വി മുരളീധരൻ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും നാട്ടുകാരും ഇവരുടെ വീട്ടിലെത്തി. എന്നാൽ കുട്ടികളെ കാണിക്കാൻ പോലും ജിജി സമ്മതിച്ചില്ല. തുടർന്ന് നാട്ടുകാർ ചിങ്ങവനം പൊലീസിൽ വിവരം അറിയിച്ചതോടെയാണ് കഴിഞ്ഞ ആറു മാസമായി നടന്നുവന്നിരുന്ന കിരാത മർദ്ദനത്തിന്റെ വിവരങ്ങൾ പുറംലോകം അറിഞ്ഞത്. പോലീസെത്തിയാണ് വീടിനുള്ളിൽ കരഞ്ഞുകൊണ്ടിരുന്ന അനീറ്റയെയും ആൽബിനെയും ആശുപത്രിയിലേക്ക് മാറ്റിയത്.അനീറ്റയുടെ കണ്ണിനു താഴെയായി ഇടിയേറ്റു കരിനീലിച്ചിരുന്നു. ആല്‍ബിന്റെ ഇരുകൈയിലും തോളുമുതല്‍ മുട്ടറ്റം വരെ ചൂരലിന് അടിയേറ്റ് തിണര്‍ത്ത പാടുകളാണ്. മാസങ്ങളായി കുട്ടികള്‍ക്കു മര്‍ദനമേറ്റിരുന്നുവെന്നാണു ലക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്. മൂന്നുവർഷം മുൻപ് കുട്ടികളുടെ അമ്മ തകഴി സ്വദേശി ബീന കാൻസർ രോഗത്തെതുടർന്ന് മരണമടഞ്ഞിരുന്നു. ഒൻപത് മാസം മുൻപാണ് ബിജുതോമസ് പാലാ സ്വദേശിനി ജിജിയെ വിവാഹം കഴിച്ചത്. രണ്ടാനമ്മയുടെ നിര്‍ദേശമനുസരിച്ച് അച്‌ഛനും പലപ്പോഴും ഉപദ്രവിക്കുമായിരുന്നു. സ്കൂളിൽനിന്നും ലഭിച്ചിരുന്ന ഉച്ചഭക്ഷണം മാത്രമായിരുന്നു ഇവരുടെ ആഹാരം. രണ്ടാനമ്മയും അച്ഛനും ഇറച്ചിയും കൂട്ടി ചോറ് ഉണ്ണുമ്പോൾ കുട്ടികൾക്ക് നല്കിയിരുന്നത് കഞ്ഞിയും അച്ചാറും മാത്രമായിരുന്നു. പുറത്തേക്ക് ഓടാതിരിക്കാന്‍ മുറിയില്‍ അടച്ചിട്ടാണ് ഉപദ്രവിച്ചത്. അയല്‍വാസികളുമായോ മറ്റു കുട്ടികളുമായിട്ടോ ഇവരെ ബന്ധപ്പെടുത്തിയിരുന്നില്ല. വാഴപ്പള്ളി സെന്റ് തെരേസാസില്‍ പഠിച്ചിരുന്ന അനീറ്റയെ രണ്ടുമാസം മുമ്പാണ് ഇത്തിത്താനത്തെ സ്‌കൂളിലേക്കു മാറ്റിയത്. കുട്ടികളെ നിരന്തരം മര്‍ദിക്കുന്ന വിവരം സ്‌കൂള്‍ അധികൃതര്‍ അറിഞ്ഞതുകൊണ്ടാണ് അവിടെ നിന്നും മാറ്റിയതെന്നു നാട്ടുകാര്‍ പറയുന്നു. കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അംഗങ്ങള്‍ എത്തി പരിശോധിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കോടതിയില്‍നിന്നും വെല്‍ഫെയര്‍ അംഗം ആശുപത്രിയിലെത്തി പരിശോധിച്ചതിനു ശേഷം കൊടിനാട്ടു ചില്‍ഡ്രന്‍സ് ഹോമിലേക്കു മാറ്റി.
Leave a Reply