Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:50 am

Menu

Published on October 9, 2013 at 10:30 am

നാലര വയസ്സുകാരിയെ ഉലക്ക കൊണ്ട് അടിച്ചു; അച്ഛന്‍ അറസ്റ്റില്‍

father-arrested-for-brutally-beating-daughter

പാറശ്ശാല : നാലരവയസ്സുകാരിയെ ഉലക്ക കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ച അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാറശ്ശാല സ്വദേശി ദിലീപ് ആണ് മകളായ ശ്രീലക്ഷ്മിയെ ഉലക്ക കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചതിന് പിടിയിലായത്. തലയ്ക്കു സാരമായി പരിക്കേറ്റ ശ്രീലക്ഷ്മി പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ദിലീപിനെതിരെ ഭാര്യ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ചെത്തി ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുന്നത് പതിവു സംഭവമാണെന്ന് പൊലീസ് അറിയിച്ചു. മൂന്ന് മാസം മുന്‍പ് കുട്ടിയെ കിണറ്റിലെറിയാനും ഇയാള്‍ ശ്രമിച്ചു. മാര്‍ബിള്‍ പണിക്കാരനായ ദിലീപിനെ പാറശ്ശാലയിലെ വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

Loading...

Leave a Reply

Your email address will not be published.

More News