Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പത്തനം തിട്ട : സ്കൂളിൽ നിന്നും വിളിച്ചിറക്കി വീട്ടിലേക്ക് കൊണ്ടുവന്ന മകനെ പിതാവ് കഴുത്തറുത്ത് കൊന്നു.തോട്ടപ്പുഴശേരി പഞ്ചായത്തില്‍ കുറിയന്നൂര്‍ പുളിമുക്ക് കോളപ്ര റെജി തോമസാണ് (42) എട്ടു വയസ്സുകാരനായ മകൻ റിജിന്‍ തോമസിനെ വെട്ടുകത്തി ഉപയോഗിച്ചു കഴുത്തറുത്തു കൊലപ്പെടുത്തിയത്. .ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം നടന്നത്. റിജിന്‍ പഠിക്കുന്ന കുറിയന്നൂര്‍ വെസ്‌റ്റ് എം.ടി.എല്‍.പി. സ്‌കൂളിലെത്തിയ റെജി ഭാര്യയുമായി ആശുപത്രിയില്‍ പോകുകയാണെന്നും മകനെ കൂടെ അയയ്‌ക്കണമെന്നും ക്ലാസ് ടീച്ചറോട് ആവശ്യപ്പെട്ട് വളരെ സ്‌നേഹത്തോടെ കുട്ടിയെ കൂട്ടികൊണ്ടു വരികയും വീടിന് അടുത്തെത്തിയപ്പോള്‍ റെജി വലിച്ചിഴച്ചു കൊണ്ടു പോകുന്നതു ശ്രദ്ധയില്‍പെട്ട അയല്‍വാസി സ്‌കൂളില്‍ വിളിച്ച് ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് അധ്യാപകര്‍ അമ്മ ഷീലയെ വിളിച്ചു. എന്നാൽ അവർ ഈ സമയം ആശുപത്രിയിലായിരുന്നു. തുടർന്ന് ക്ലാസ് ടീച്ചര്‍ തന്നെ സ്കൂട്ടറിൽ റിജിൻറെ വീട്ടിലെത്തി. ഈ സമയം മേലാസകലം ചോരയൊലിപ്പിച്ചു റെജി വീടിനു മുമ്പില്‍ നിലത്തു കിടക്കുകയായിരുന്നു.പിന്നീട് അധ്യാപികയും അയല്‍വാസികളും ബഹളം കൂട്ടിയതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അഞ്ചു വര്‍ഷത്തിലധികമായി മാനസികാസ്വാസ്‌ഥ്യത്തിനു ചികില്‍സയിലായിരുന്ന റെജി എട്ടു മാസം മുമ്പാണ് തിരിച്ചെത്തിയത്. സംഭവത്തെ തുടർന്ന് റെജിയെ പോലീസ് അറസ്റ്റ് ചെയ്തു.
Leave a Reply